ഹോണ്ട അടുത്തിടെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് പരിചയപ്പെടുത്തിയ നിയോ കഫേ റേസര്‍ ബൈക്കാണ് സിബി 300ആര്‍. ഫെബ്രുവരി എട്ടിന് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനം നിര്‍മാണം പൂര്‍ത്തിയാക്കിയ മുഴുവന്‍ ബൈക്കുകളും വിറ്റുപോയതായാണ് റിപ്പോര്‍ട്ട്.
500 ബുക്കിങ്ങുകളാണ് ഈ മോഡലിന് ലഭിച്ചിരുന്നത്. ഇന്ത്യയിലെത്തിയ ബൈക്കുകളെല്ലാം വിറ്റുതീര്‍ന്നെങ്കിലും ഹോണ്ട ഇപ്പോഴും ബുക്കിങ്ങ് സ്വീകരിക്കുന്നുണ്ട്. റെട്രോ ഡിസൈനില്‍ ഇന്ത്യയിലെത്തുന്ന ആദ്യ നിയോ കഫേ റേസറായതിനാലാണ് ഡിമാന്റ് ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഹോണ്ട നിയോ സ്‌പോര്‍ട്‌സ് കഫെ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ നിര്‍മാണം. ഓവറോള്‍ രൂപത്തില്‍ സിബി 1000 ആറിന്റെ ഡിസൈനുമായി ഏറെ സാദൃശ്യവും വാഹനത്തിനുണ്ട്.
റൗണ്ട് ഹെഡ്‌ലാമ്പ്, വീതിയേറിയ പെട്രോള്‍ ടാങ്ക്, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ്, അലൂമിനിയം റേഡിയേറ്റര്‍ ആവരണം, 17 ഇഞ്ച് വീല്‍ എന്നിവയെല്ലാം ചേര്‍ന്ന് അഗ്രസീവ് രൂപം നല്‍കും. ഹെഡ്‌ലൈറ്റ്, ഇന്‍ഡികേറ്റര്‍, ടെയില്‍ലൈറ്റ് എന്നിവയെല്ലാം എല്‍ഇഡിയാണ്. ഫുള്‍ എല്‍സിഡിയാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍.
286 സിസി ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8500 ആര്‍പിഎമ്മില്‍ 30 ബിഎച്ച്പി പവറും 7500 ആര്‍പിഎമ്മില്‍ 27.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.
799 എംഎം ആണ് സീറ്റ് ഹൈറ്റ്. സുഖകരമായ യാത്രാനുഭവം നല്‍കാന്‍ മുന്‍വശത്ത് 41 എംഎം അപ്‌സൈഡ് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ഏഴ് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്‌പെന്‍ഷനുമാണുള്ളത്.
മുന്നില്‍ 296 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക്കുമാണ് ബ്രേക്കിങ് ചുമതല വഹിക്കുക. ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാന്റേര്‍ഡായുണ്ട്. 143 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ആകെ ഭാരം.
Content Highlights: Honda CB300R Sold Out For 2019, Bookings Still Open