രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ എക്‌സ്ട്രീം 200 എസ് പുറത്തിറക്കി. ഓഫ് റോഡറായ എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200 ടി എന്നിവയുടെ ലോഞ്ചിങ് വേളയിലാണ് എക്‌സ്ട്രീം 200 എസിനെ കമ്പനി പുറത്തിറക്കിയത്. യുവാക്കളെ ലക്ഷ്യമിട്ട് വിപണിയിലെത്തിയ ഫുള്ളി ഫെയേര്‍ഡ് എക്‌സ്ട്രീ 200 എസിന് 98,500 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
നേരത്തെയുള്ള എക്‌സ്ട്രീം 200ആര്‍ മോഡലിന്റെ അടിസ്ഥാനത്തിലാണ് എക്‌സ്ട്രീം 200 എസ്. മുന്നിലെ ഫുള്‍ ഫെയറിങ്, ഹെഡ്‌ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് എക്‌സ്ട്രീം 200 എസില്‍ നിന്ന് പുതിയ മോഡലിനുള്ള മാറ്റങ്ങള്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നീ സൗകര്യങ്ങള്‍ കണ്‍സോളില്‍ ലഭിക്കും. മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, വിന്‍ഡ് സ്‌ക്രീന്‍, റിയര്‍ സെറ്റ് ഫൂട്ട് പെഗ്‌സ്, ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ബ്ലാക്ക് ക്ലാഡിങ് എന്നിവ എക്‌സ്ട്രീം 200 എസിനെ വ്യത്യസ്തമാക്കും.
2062 എംഎം നീളവും 778 എംഎം വീതിയും 1106 എംഎം ഉയരവും 1337 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 17 ഇഞ്ചാണ് വീല്‍. 149 കിലോഗ്രാമാണ് ആകെ ഭാരം. 12.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും എക്‌സ്ട്രീം 200 എസിനുണ്ട്. റെഡ്, ബ്രൗണ്‍, ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് വാഹനം ലഭ്യമാവുക.
199.6 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. എക്‌സ്ട്രീം 200 ആറിലും ഇതേ എന്‍ജിനാണ്. 8000 ആര്‍പിഎമ്മില്‍ 18.4 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 17.1 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും എക്‌സ്ട്രീം 200 എസിലുണ്ട്.
Content Highlights; Hero Xtreme 200S, Xtreme 200S, Hero Motocorp