ഹീറോ എക്‌സ്പള്‍സ് 200 മോഡലിന്റെ ടൂറര്‍ പതിപ്പായ എക്‌സ്പള്‍സ് 200 ടി ഇന്ത്യയില്‍ പുറത്തിറക്കി. എക്‌സ്പള്‍സ് 200, എക്‌സ്ട്രീം 200 എസ് എന്നിവയ്‌ക്കൊപ്പമാണ് എക്‌സ്പള്‍സ് ടി മോഡല്‍ കമ്പനി പുറത്തിറക്കിയത്. 94,000 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഉടന്‍ ബുക്കിങ് ആരംഭിക്കുന്ന മോഡല്‍ മേയ് അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് കൈമാറും.
റൗണ്ട് ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, റെട്രോ സ്‌റ്റൈല്‍ ഫ്യുവല്‍ ടാങ്ക്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി-കോള്‍-ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നീ സൗകര്യങ്ങളുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടിന്റഡ് വിന്‍ഡ്‌സ്‌ക്രീന്‍, യുഎസ്ബി ചാര്‍ജര്‍, വലിയ പില്ല്യന്‍ ഗ്രിപ്പ്, ലഗേജ് പ്ലേറ്റ് എന്നിവയാണ് എക്‌സ്പള്‍സ് 200ടി യിലെ പ്രത്യേകതകള്‍.
2120 എംഎം നീളവും 807 എംഎം വീതിയും 1090 എംഎം ഉയരവും 1392 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 799 എംഎം ആണ് സീറ്റ് ഹൈറ്റ്. ഗ്രൗണ്ട് ക്ലിയറന്‍സ് 177 എംഎം. 13 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയും വാഹനത്തിനുണ്ട്. 150 കിലോഗ്രാമാണ് ആകെ ഭാരം. മുന്നിലും പിന്നിലും 17 ഇഞ്ചാണ് അലോയി വീല്‍.
സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് സസ്‌പെന്‍ഷനും പിന്നില്‍ 7 സ്റ്റെപ്പ് റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. ഓഫ് റോഡര്‍ എക്‌സ്പള്‍സ് 200-ലെ അതേ എന്‍ജിനാണ് ടൂറര്‍ മോഡലിനും കരുത്തേകുന്നത്. 18.1 ബിഎച്ച്പി പവറും 17.1 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ 199.6 സിസി എയര്‍കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 276 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്. സ്‌പോര്‍ട്ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക്. മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്, മാറ്റ് ഗ്രേ എന്നീ നാല് നിറങ്ങളില്‍ എക്‌സ്പള്‍സ് 200 ടി ലഭ്യമാകും.
Content Highlights; Hero XPulse 200T, XPulse 200T, Hero Bikes, New Hero Bike