പുതിയ ഓഫ് റോഡര്‍ മോഡല്‍ എക്‌സ്പള്‍സ് 200 ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കി. ഹീറോ നിരയില്‍ നിന്ന് പിന്‍വലിഞ്ഞ ഇംപള്‍സിന് പകരക്കാരനാണ് പുതിയ എക്‌സ്പള്‍സ് 200, രൂപത്തിലും ഇംപള്‍സുമായി ഏറെ സാമ്യമുണ്ട്. എക്‌സ്പള്‍സ് 200 കാര്‍ബറേറ്ററിന് 97000 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഫ്യുവല്‍ ഇഞ്ചക്റ്റഡ് വേരിയന്റിന് 1.05 ലക്ഷം രൂപയും. എക്‌സ്ട്രീം 200 ടി എന്ന പേരില്‍ ഇതിന്റെ ടൂറിങ് മോഡലും ഹീറോ അവതരിപ്പിച്ചിട്ടുണ്ട്.
ഹൈ ടെന്‍സില്‍ സ്‌ട്രെങ്ത്ത് സ്റ്റീല്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ സ്‌പോക്ക്ഡ് വീല്‍, അലൂമിനിയം സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്ന എക്‌സ്‌ഹോസ്റ്റ്, ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഉയര്‍ന്ന മഡ്ഗാര്‍ഡ്, ഡ്യുവല്‍ പര്‍പ്പസ് ടയര്‍, ഫ്‌ളൈസ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ലഗേജ് പ്ലേറ്റ്, യുഎസ്ബി ചാര്‍ജര്‍ എന്നിവ എക്‌സ്പള്‍സ് 200 നെ അല്‍പം വ്യത്യസ്തമാക്കും. ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, കോള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗിയര്‍ ഇന്‍ഡികേറ്റര്‍, ട്രിപ്പ് മീറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ സൗകര്യങ്ങളുള്ള വലിയ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും വാഹനത്തിലുണ്ട്.
2223 എംഎം നീളവും 850 എംഎം വീതിയും 1257 എംഎം ഉയരവും 1412 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. ദുര്‍ഘടപാതകള്‍ താണ്ടാന്‍ 220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. സീറ്റ് ഹൈറ്റ് 823 എംഎം. ആകെ ഭാരം 153 കിലോഗ്രാം. 13 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 10 സ്റ്റെപ്പ് റൈഡര്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍.
199.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8000 ആര്‍പിഎമ്മില്‍ 18.1 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 17.1 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി മുന്നില്‍ 276 എംഎം ഡിസ്‌കും പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കുമാണ്. ഫ്യുവല്‍ ഇഞ്ചക്റ്റഡ് പതിപ്പില്‍ പിന്നില്‍ 220 എംഎം പെറ്റല്‍ ടൈപ്പാണ് ഡിസ്‌ക് ബ്രേക്ക്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും എക്‌സ്പള്‍സ് 200-ലുണ്ട്. മാറ്റ് ഗ്രീന്‍, വൈറ്റ്, മാറ്റ് ഗ്രേ, സ്‌പോര്‍ട്‌സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ വാഹനം ലഭ്യമാകും.
Content Higlights; Hero XPulse 200, XPulse 200, Hero Off Roader, XPulse