ടെക് ലോകത്തെ ഭീമന്മാരും വാഹന മേഖലയിലെ കരുത്തരുമെല്ലാം ഇലക്ട്രിക് ബൈക്കുകളുടെ നിര്‍മാണത്തിന്റെ തിരക്കിലാണ്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പരീക്ഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ വളരെ നിസാരമായി ഇലക്ട്രിക് ബൈക്കുകള്‍ നിര്‍മിക്കുകയാണ് ഗുജറാത്തിലെ സൂററ്റിലുള്ള ഒരു സാധാരണക്കാരന്‍.
അതും തീര്‍ത്തും ഉപയോഗ ശൂന്യമായ ടിവി റിമോട്ടിന്റെയും ലാപ്‌ടോപ്പിന്റെയും മൊബൈല്‍ ഫോണിന്റെയും തുടങ്ങിയുള്ള ഇ-വേയ്‌സ്റ്റാണ് വികലാംഗനായ വിഷ്ണു പട്ടേലിന്റെ കരവിരുതില്‍ ഇ-ബൈക്കുകളായും മുച്ചക്ര വാഹനങ്ങളായും പുനര്‍ജനിക്കുന്നത്.
ജന്മനാ കേള്‍വിശക്തി കുറഞ്ഞ ആളായിരുന്ന വിഷ്ണു പട്ടേല്‍. അതുകൊണ്ട് തന്നെ വികലാംഗരായ ആളുകള്‍ക്ക് ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന് ചെറുപ്പകാലം മുതല്‍ അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഈ ആഗ്രഹത്തിന്റെ ഫലമാണ് അദ്ദേഹം നിര്‍മിച്ച് നിരത്തിയിരിക്കുന്ന ഏഴ് ഇലക്ട്രിക് വാഹനങ്ങള്‍.
ആളുകള്‍ കേടുവരുന്ന ഇലക്ട്രിക് സാധനങ്ങള്‍ വലിച്ചെറിയുകയാണ് ചെയ്യുന്നത്. എന്നാല്‍, ഞാന്‍ അതില്‍ നിന്ന് ബൈക്ക് ഉണ്ടാക്കുകയാണ്. വികലാംഗരായ ആളുകള്‍ക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ കഴിയുന്ന മുച്ചക്ര വാഹനങ്ങള്‍ കൂടുതല്‍ നിര്‍മിക്കാനാണ് ഇനിയുള്ള ശ്രമമെന്നാണ് വിഷ്ണു പട്ടേല്‍ പറയുന്നത്.
Content Highlights: Differently-Abled Gujarat Man, 60, Builds "E-bikes" By Recycling E-waste