സ്‌പോര്‍ട്‌സ് ബൈക്ക് നിരയിലേക്ക് കവസാക്കിയുടെ പടക്കുതിര 2018 വേര്‍സിസ് 650


എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 649 സി.സി. പാരലല്‍ ട്വിന്‍ എന്‍ജിനില്‍ തന്നെയാണ് 2018 മോഡലിലും തുടരുന്നത്.

സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എന്നും ആളുണ്ടാവും. അതിന്റെ പ്രതിഫലനമായാണ് ഡ്യുക്കാട്ടിയും ഹയബുസയും ഫേസറുമെല്ലാം ഇവിടത്തെ റോഡുകളില്‍ പറക്കുന്നത്. ഇപ്പോഴിതാ കവസാക്കി തങ്ങളുടെ പുതിയ താരമായ വേര്‍സിസ് 650 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പേരുപോലെ 6.50 ലക്ഷമാണ് ഇതിന്റെ എക്‌സ്ഷോറൂം വില. ബുക്കിങ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അടുത്തുതന്നെ വിതരണവും ആരംഭിക്കും. 2017 പതിപ്പില്‍ നിന്ന് അധികം മാറ്റമൊന്നും പുതിയ പതിപ്പില്‍ നടത്തിയിട്ടില്ല.

ഗ്രാഫിക്‌സിലാണ് കളി - പഴയ മോഡലിലുള്ള നിറങ്ങള്‍ പുതിയതിലും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് മാറ്റങ്ങള്‍.

എന്‍ജിനിലും കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 649 സി.സി. പാരലല്‍ ട്വിന്‍ എന്‍ജിനില്‍ തന്നെയാണ് 2018 മോഡലിലും തുടരുന്നത്. 8,500 ആര്‍.പി.എമ്മില്‍ 68 ബിഎച്ച്പി കരുത്തും 7,000 ആര്‍.പി.എമ്മില്‍ 64 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുക. ലിക്വിഡ് കൂള്‍ഡ് എന്‍ജിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ്. ഉറപ്പ് വര്‍ധിപ്പിക്കുന്നതിനായി ഹൈ-ടെന്‍സൈല്‍ സ്റ്റീലിലുള്ള ഡയമണ്ട് ഫ്രെയിമിലാണ് വാഹനം.

41 എം.എം. ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളാണ് മുന്നില്‍. റിമോട്ട് സ്പ്രിങ് മോണോ ഷോക്ക് യൂണിറ്റാണ് പിന്നിലുള്ളത്. 300 എം.എം. പെറ്റല്‍ ഡിസ്‌ക് ബ്രേക്ക് മുന്നിലും ഒരുങ്ങുമ്പോള്‍, 250 മില്ലിമീറ്റര്‍ സിംഗിള്‍ യൂണിറ്റ് ഡിസ്‌ക് ബ്രേക്കാണ് പിന്നില്‍. അതും കൂടാതെ പിന്നില്‍ എ.ബി.എസുമുണ്ടാകും.

Content Highlights: Kawasaki Versys 650, New Versys 659, 2018 Kawasaki Versys 650, Kawasaki Versys, Kawasaki Bikes

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram