എം.ബി.എ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു


2 min read
Read later
Print
Share

കൊച്ചി സര്‍വ്വകലാശാല: മെയ് 08, 2018

കൊച്ചി സര്‍വ്വകലാശാല 2018-19 അദ്ധ്യയന വര്‍ഷത്തില്‍ എം.ബി.എ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സര്‍വ്വകലാശാല വെബ്‌സൈറ്റുകളായ www.cusat.nic.in/www.cusat.ac.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൗണ്‍സലിങ്ങ് വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന വിഭാഗം അിറയിച്ചു.
കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് II ഒഴിവ്
കൊച്ചി സര്‍വ്വകലാശാലയിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് II (ഇലക്ട്രിക്കല്‍ ) ഒഴിവിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പോളിടെക്‌നിക്കില്‍ നിന്നും 55 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ / ഇല്ക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 32235/-രൂപ. അപേക്ഷാഫീസ് 610/-രൂപ (ജനറല്‍ / ഒ.ബി.സി), (എസ്.സി. / എസ്.ടി.120/-രൂപ). കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in വഴി മെയ് 31 വരെ അപേക്ഷിക്കാം. അപ്‌ലോഡ് ചെയ്ത അപേക്ഷയുടെ പകര്‍പ്പ് വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും ഫീസ് രശീതിന്റെയും കോപ്പി സഹിതം ജൂണ്‍ 6 നകം രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി - 682022 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രൊബേഷണറി ഓഫീസര്‍ പരീക്ഷാപരിശീലനം മെയ് 9ന്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ പ്രാഥമിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മെയ് 9 മുതല്‍ സമഗ്ര പരിശീലന ക്ലാസ്സ് നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2576756.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram