കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ് ഡയറക്ടറുടെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍: 42500-87000/. യോഗ്യത: മാസ് കമ്മ്യൂണിക്കേഷന്‍ / ജേണലിസം / പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ്സ് അഥവാ തത്തുല്യ ഗ്രേഡോടുകൂടിയ ബിരുദാനന്തര ബിരുദവും, മാസ് കമ്മ്യൂണിക്കേഷന്‍ / ജേണലിസം / പബ്ലിക് റിലേഷന്‍സ് എന്നിവയിലും പുസ്തക പ്രസിദ്ധീകരണം, എഡിറ്റിങ്ങ് എന്നിവയിലുമുള്ള 8 വര്‍ഷത്തെ പ്രവൃത്തിപരിചയവും. കേരള സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും നിയമനം. സംസ്ഥാന സര്‍ക്കാര്‍ / സര്‍വ്വകലാശാല / തത്തുല്യ സര്‍വ്വീസ് ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. മേലധികാരികള്‍ മുഖേനയുളള അപേക്ഷ രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി - 682022 എന്ന വിലാസത്തില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 30 ആണ്.
Share this Article
Related Topics