മാനേജ്‌മെന്റ് സ്റ്റഡീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
2 min read
Read later
Print
Share
More
More
കൊച്ചി സര്‍വ്വകലാശാല: മെയ് 05, 2018
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഐസിഎസ്എസ്ആര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രോജക്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് മെയ് 15ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൊമേഴ്‌സില്‍ പിഎച്ച്ഡി / എംഫില്‍ / 55% മാര്‍ക്കോടെയുള്ള ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രതിമാസം പരമാവധി 13000/ രൂപ വരെ ലഭിക്കും. 18 മുതല്‍ 21 മാസം വരെയാണ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ.സന്തോഷ് കുമാര്‍ എസ് ഫോണ്‍ 0484 2575310 / 2575096.
സിവില്‍ സര്‍വ്വീസ് വിജയികളെ അനുമോദിച്ചു
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൊച്ചി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അഭിജിത്ത് ആര്‍. ശങ്കര്‍ (2011-15 ബാച്ച്) 181-ാം റാങ്ക്, ഇഹ്ജാസ് അസ്‌ലം (2006-10) 536-ാം റാങ്ക്, മുഹമ്മദ് ഷബീര്‍. കെ. (2008-12) 602-ാം റാങ്ക്, അഫ്‌സല്‍ ഹമീദ് (2003-07) 800-ാം റാങ്ക് എന്നിവരെ സര്‍വ്വകലാശാല അനുമോദിച്ചു. സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ നടന്നയോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. കൊച്ചി സര്‍വ്വകലാശാലയിലെ പഠനകാലം സിവില്‍ സര്‍വ്വീസ് ലക്ഷ്യമിടുന്നതിനും നേടിയെടുക്കുന്നതിനും പ്രചോദനമായതായി സിവില്‍ സര്‍വ്വീസ് ജേതാക്കള്‍ തങ്ങളുടെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഐഇഎസ് കൂടാതെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ഒന്‍പത് മുന്‍വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയികളായിട്ടുണ്ട്.