കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രത്തില്‍ (ഐ.പി.ആര്‍. സ്റ്റഡീസ്) ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദധാരികളും 60 വയസ്സ് കവിയാത്തവരും, 15 വര്‍ഷത്തില്‍ കുറയാതെ ഓഫീസര്‍ തസ്തികയില്‍ സേവനം പൂര്‍ത്തിയാക്കിയവരും അതില്‍ത്തന്നെ സര്‍വ്വകലാശാലയിലെ അസ്സിസ്റ്റന്റ് രജിസ്ട്രാര്‍ പദവിയിലോ സമാനമായ തസ്തികയില്‍ സര്‍ക്കാര്‍ / പൊതുമേഖല / സ്വയംഭരണ സ്ഥാപനങ്ങളിലോ അഞ്ച് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം ഉള്ളവരും ആയിരിക്കണം. അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റ, ഫോണ്‍ നമ്പര്‍, ഇമെയില്‍, എന്നിവയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം, ഡയറക്ടര്‍, ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി - 682022 എന്ന വിലാസത്തില്‍ മെയ് 16 ാം തീയതിക്ക് മുമ്പായി ലഭിച്ചിരിക്കണം. അപേക്ഷാഫോമും വിശദ വിവരങ്ങളും www.ciprs.cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0484 2575174 / 2575074.
ഇലക്‌ട്രോണികസില്‍ ഐ.ഒ.ടി ഡിസൈനിംഗ് പരിശീലനം
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഇലക്‌ട്രോണിക്‌സ് വകുപ്പ് മെയ് മാസം 14 മുതല്‍ 18 വരെ ഇന്റര്‍നെറ്റ് ഓണ്‍ തിങ്ങ്‌സ് അധിഷ്ഠിത ഉപകരണങ്ങളുടെ ഡിസൈനിംഗില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. എംബഡഡ് സിസ്റ്റത്തില്‍ അടിസ്ഥാനപരിജ്ഞാനവും താത്പര്യവുമുളളവര്‍ക്ക് പരിശീലനപരിപാടിയില്‍ പങ്കെടുക്കാം. വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കോഴ്‌സ് ഫീസ് 4500/ രൂപയാണ്. വിശദ വിവരങ്ങള്‍ imsl.cusat.ac.in എന്ന വെബ്‌സൈറ്റിലോ അല്ലെങ്കില്‍ ഇനി പറയുന് ഫോണ്‍ നമ്പറുകളിലോ ലഭ്യമാണ്. ഫോണ്‍: 0484 2862325 / 8078005407.