കൊച്ചി സര്‍വ്വകലാശാലയില്‍ സര്‍വ്വീസില്‍ നിന്ന് ഏപ്രില്‍ 30 ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്‌സ് മിനിഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ഉപഹാരം സമ്മാനിച്ചു. രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, ഫിനാന്‍സ് ഓഫീസര്‍ സെബാസ്റ്റ്യന്‍ ഔസേപ്പ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ബി. കണ്ണന്‍, കെ.പി. ഹരി, എം.ജി. സെബാസ്റ്റ്യന്‍, ബിനിമോള്‍ കെ.ജി (പബ്ലിക് റിലേഷന്‍സ്) എന്നിവര്‍ സംസാരിച്ചു.
ഡോ.എ.എന്‍. ബാലചന്ദ് (ഫിസിക്കല്‍ ഓഷ്യാനോഗ്രഫി), ഡോ. മോളി.പി. കോശി (മാനേജ്‌മെന്റ് സ്റ്റഡീസ്), ഡോ.കെ.വി. പ്രമോദ് (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്), ഡോ. കെ. സാജന്‍, ഡോ. എം. രവിശങ്കര്‍ (മറൈന്‍ ജിയോളജി & ജിയോഫിസിക്‌സ്), ഡോ. എസ്. പ്രതാപന്‍ (അപ്ലൈഡ് കെമിസ്ട്രി), ഡോ. എ. വിജയകുമാര്‍ (മാത്തമാറ്റിക്‌സ്), ഡോ. പത്മാ നമ്പീശന്‍ (ബയോടെക്‌നോളജി), ഇബ്രാഹീം കെ.എം (ജോ. രജിസ്ട്രാര്‍ & പി.എസ് ടു വി.സി), രാമചന്ദ്രന്‍ നായര്‍ സി.ആര്‍ (സെക്ഷന്‍ ഓഫീസര്‍), റുക്കിയ കെ.ബി (ഓഫീസ് അറ്റന്‍ഡന്റ്) എന്നിവരാണ് ഈ മാസം സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.