2018 19 ലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നടത്തുന്ന ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ഏപ്രില്ഡ 28 ശനിയാഴ്ച തുടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 134 കേന്ദ്രങ്ങളില്‍ ശനിയും ഞായറുമായി മൊത്തം 33786 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. അപേക്ഷകര്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റായ
www.cusat.nic.inനിന്നും ഡൗണ്‍ലോഡ് ചെയ്യണം. വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അതാത് പരീക്ഷ കേന്ദ്രങ്ങളില്‍ 90 മിനിറ്റ് മുന്‍പായി, അഡ്മിറ്റ് കാര്‍ഡ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ (റേഷന്‍ കാര്‍ഡ് ഒഴികെ) യുമായി ബയോമെട്രിക് ഹാജര്‍ പൂര്‍ത്തീകരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിക്കണം. 9.30 നു ശേഷം പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതല്ല. 28 ന് രാവിലെ 9.30 മുതല്‍ 12.30 വരെ ബി.ടെക് / എം.എസ്.സി ഇന്റഗ്രേറ്റഡ് കോഴ്‌സുകളായ ഫോട്ടോണിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, (ടെസ്റ്റ് കോഡ്-101) എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് (616) എന്നീ പരീക്ഷകള്‍ നടക്കും. ബി.എ. എല്‍.എല്‍.ബി (ഓണേഴ്‌സ്).,ബി.കോം എല്‍.എല്‍.ബി (ഓണേഴ്‌സ്),എം.എ.(ഹിന്ദി), എം.സി.എ (ലാറ്ററല്‍ എന്‍ട്രി), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എല്‍ എല്‍ എം, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി എന്നിവ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ നടക്കും.
29ന് നടക്കുന്ന എല്‍.എല്‍.ബി.(മൂന്ന് വര്‍ഷം), ബി. ടെക് (ലാറ്ററല്‍ എന്‍ട്രി) ബി.വോക്, എം.എസ്.സി (വിവിധ വിഷയങ്ങള്‍), എം.സി.എ, എം.വോക്, എല്‍.എല്‍.എം എന്നീ കോഴ്‌സുകളുടെ പ്രവേശന പരീക്ഷാ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍
www.cuast.nic.in/ ഫോണ്‍ 0484 2577159 / 2577100 ല്‍ ലഭ്യമാണ്.
പ്രൊബേഷണറി ഓഫീസര്‍ പരീക്ഷാ പരിശീലനം മെയ് 7ന്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, എസ്.ബി.ഐ പ്രൊബേഷണറി ഓഫീസര്‍ പ്രാഥമിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മെയ് 7 മുതല്‍ നടത്തുന്ന സമഗ്ര പരിശീലന ക്ലാസിലേക്ക് ആഡ്മിഷന്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2576756.
ഇംഗ്ലീഷ് & പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് കോഴ്‌സ് സീറ്റൊഴിവ്
കൊച്ചി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പ് നടത്തുന്ന ഇംഗ്ലീഷ് ആന്റ് പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 12 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീ. 5000/- രൂപയാണ്. മെയ്
2 ന് തൃക്കാക്കര കാമ്പസില്‍ ആരംഭിക്കുന്ന കോഴ്‌സിന്റെ വിശദവിവരങ്ങള്‍ക്ക് വകുപ്പ് മേധാവി, വിദേശ ഭാഷാവകുപ്പ്, കുസാറ്റ് (0484-2575180 / 9946448374) ഇ മെയില്‍:
defl@cusat.ac.in