കൊച്ചി സര്‍വ്വകലാശാലയുടെ 2018-19 ലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ 28, 29 തീയതികളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 134 കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകര്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.nic.in നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അതാത് പരീക്ഷ കേന്ദ്രങ്ങളില്‍ 90 മിനിറ്റ് മുന്‍പായി അഡ്മിറ്റ് കാര്‍ഡ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ (റേഷന്‍ കാര്‍ഡ് ഒഴികെ) യുമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കുന്നതല്ല. 28നു രാവിലെ 9.30 മുതല്‍ 12.30 വരെ ബി.ടെക് / എം.എസ്.സി ഇന്റഗ്രേറ്റഡ് കോഴ്‌സുകളായ ഫോട്ടോണിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, എം.എ അപ്ലൈഡ് ഇക്കണോമിക്‌സ എന്നിവയുടെ പരീക്ഷകള്‍ നടക്കും. ഈ പരീക്ഷകളുടെ ടെസ്റ്റ്‌കോഡ് 101 ആയിരിക്കും. ബി.എ. എല്‍.എല്‍.ബി (ഓണേഴ്‌സ്).,ബി.കോം എല്‍.എല്‍.ബി (ഓണേഴ്‌സ്), എം.എ.(ഹിന്ദി), എം.സി.എ (ലാറ്ററല്‍ എന്‍ട്രി), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എല്‍എല്‍എം, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി അന്നേ ദിവസം ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ നടക്കും. 29 ന് എല്‍.എല്‍.ബി. (മൂന്ന് വര്‍ഷം), ബി.ടെക്ക് (ലാറ്ററല്‍ എന്‍ട്രി) ബി.വോക്ക്, വിവിധ വിഷയങ്ങളിലെ എം.എസ്.സി, എം.സി.എ, എം.വോക്ക്, എല്‍.എല്‍.എം എന്നീ കോഴ്‌സുകളുടെ പ്രവേശന പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് ഐആര്‍എഎ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.cusat.nic.in/ ഫോണ്‍: 0484 2577150 / 2577100 ല്‍ ലഭ്യമാണ്.