ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ പരിശീലന കോഴ്‌സ് മെയ് 3ന്


2 min read
Read later
Print
Share

കൊച്ചി സര്‍വ്വകലാശാല: ഏപ്രില്‍ 24, 2018

കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന 'ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍ ആന്റ് മെഷര്‍മെന്റ്' ഹ്രസ്വകാല കോഴ്‌സ് മെയ് 3ന് ആരംഭിക്കും. 4 ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇന്‍സ്ട്രുമെന്റേഷന്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഫീസ് 11800/- രൂപ. വിശദ വിവരങ്ങള്‍ക്ക്: കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍. ഫോണ്‍: 9496215993, ഇ-മെയില്‍: bijuncusat@gmail.com
'ശാസ്ത്രവും സാങ്കേതിക വിദ്യയും' അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ അപ്ലൈഡ് സയന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'ശാസ്ത്രവും സാങ്കേതികവിദ്യയും' എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. സമൂഹ നന്മയ്ക്കായുള്ള സുസ്ഥിരവികസനമാകണം ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ ലക്ഷ്യം വയ്‌ക്കേണ്ടതെന്നും വരും തലമുറയെ ദോഷകരമായി ബാധിക്കാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനമാണ് സമൂഹത്തിന് ആവശ്യമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് വൈസ്ചാന്‍സലര്‍ ഡോ. ജെ. ലത പറഞ്ഞു. പ്രോ. വൈസ് ചാന്‍സലര്‍ ഡോ. പി.ജി.ശങ്കരന്‍ അധ്യക്ഷനായി. ഓസ്‌ട്രേലിയയിലെ ഡീക്കിന്‍ സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. സി.പി. ലിം, തമിഴ്‌നാട് ഗാന്ധിഗ്രാം റൂറല്‍ സര്‍വ്വകലാശാലയിലെ ഡോ. പി. ബാലസുബ്രഹ്മണ്യം, സൂറത്ക്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡോ. ബി.ആര്‍ ശങ്കര്‍ എന്നിവര്‍ ആദ്യദിനം വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. സയന്‍സും സാങ്കേതിക വിദ്യയും ശാസ്ത്രലോകത്തിന്റെ വളര്‍ച്ചയില്‍ എങ്ങനെ സഹായിക്കും എന്നു പ്രതിപാദിക്കുന്ന 150 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്ട് പോസ്റ്റര്‍ മത്സരവും, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്ട് പേപ്പര്‍ മത്സരവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ശ്രീലങ്ക, മലേഷ്യ, സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും വിദ്യാഭ്യാസ, വ്യവസായ മേഖലകളിലുളള 200 ലധികം വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 25ന് സമാപിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram