കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഫിസിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പില്‍ കേന്ദ്ര ഭൗമ മന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്യുന്ന 'ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൗതിക- ആവാസ വ്യവസ്ഥയുമായി' ബന്ധപ്പെട്ട പ്രൊജക്ടില്‍, ഫെല്ലോയുടെ ഒഴിവിലേക്ക് വാക്ക്ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഫെല്ലോഷിപ്പ് തുക 25000 രൂപ, മൂന്ന് വര്‍ഷം വരെ കാലാവധി. 60%/6.5 (സി.ജിപിഎ) മാര്‍ക്കോടെ ഓഷ്യാനോഗ്രഫിയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജനന തീയതി സാക്ഷ്യപ്പെടുത്തുന്ന രേഖയുമായി മെയ് 7ന് രാവിലെ 10.00ന് കൊച്ചി സര്‍വ്വകലാശാലയുടെ ലേക്ക് സൈഡ് ക്യാമ്പസിലുള്ള സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസിലെ ഫിസിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക്: ഫോണ്‍ 0484-2863207, 9421747872.
Share this Article
Related Topics