കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട 'സൈബര്‍ ക്യൂബ് -2018' പഞ്ചദിന അന്തര്‍ദേശീയ ശില്‍പ്പശാല വെള്ളിയാഴ്ച്ച രാവിലെ 9.30ന് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പിന്റെ ഭാഗമായ സൈബര്‍ ഇന്റലിജന്‍സ് ലബോറട്ടറിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ കേരള പോലീസ് അക്കാഡമിയുമായി സഹകരിച്ചാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. സാങ്കേതിക വിദ്യകള്‍ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ സൈബര്‍ ഇന്റലിജന്‍സിന്റെ പ്രസക്തി അനിഷേധ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് 'സൈബര്‍ ക്യൂബ് -2018' ശില്പശാലയ്ക്ക് കൊച്ചി സര്‍വ്വകലാശാല നേതൃത്വം നല്‍കുന്നത്. പ്രൊഫ. ചീ പെങ് ലിം (ഡീകിന്‍ സര്‍വ്വകലാശാല, ഓസ്‌ട്രേലിയ), പ്രൊഫ. എസ്.എസ് നിഷാന്താ പെരേര (കൊളംബോ സര്‍വ്വകലാശാല, ശ്രീലങ്ക), എ.ആര്‍.എസ് ഐയ്യര്‍ (ജോയിന്റ് ഡയറക്ടര്‍ (റിട്ട.), ഇന്റലിജന്‍സ് ബ്യൂറോ, ഇന്ത്യ) തുടങ്ങിയ ഇന്ത്യയിലും വിദേശത്തുമുള്ള സൈബര്‍ ഇന്റലിജന്‍സ് മേഖലയിലെ വിദഗ്ധര്‍ സൈബര്‍ സുരക്ഷയും ഭീഷണികളും, സ്വകാര്യത, സോഷ്യല്‍ മീഡിയ സെക്യൂരിറ്റി, സൈബര്‍ കുറ്റകൃത്യങ്ങളും അന്വേഷണ രീതികളും, സൈബര്‍ ഫോറന്‍സിക്‌സ്, മൊബൈല്‍ ഫോറന്‍സിക്‌സ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. മിലിട്ടറി, പോലീസ്, കോടതി, ബാങ്ക്, കമ്പ്യൂട്ടര്‍ അനുബന്ധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍, വക്കീലന്മാര്‍, ഗവേഷകര്‍, യൂണിവേഴ്‌സിറ്റി കോളേജ് അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്രദമാകുന്ന രീതിയിലാണ് അഞ്ചു ദിവസത്തെ ക്ലാസുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ശില്‍പ്പശാല 24 നു സമാപിക്കും.
ഇംഗ്ലീഷ് & പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് കോഴ്‌സ് മെയ് 2 മുതല്‍
കൊച്ചി സര്‍വ്വകലാശാലയിലെ വിദേശഭാഷാ വകുപ്പ് നടത്തുന്ന 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇംഗ്ലീഷ് ആന്റ് പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 മുതല്‍ 18 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. രാവിലെ 10 മുതല്‍ 1 മണിവരെയാണ് പഠന സമയം. കോഴ്‌സ് ഫീ. 5000/- രൂപയാണ്. മെയ്
2 ന് തൃക്കാക്കരകാമ്പസില്‍ ആരംഭിക്കുന്ന കോഴ്‌സിന്റെ വിശദവിവരങ്ങള്‍ക്ക് വകുപ്പ് മേധാവി, വിദേശ ഭാഷാവകുപ്പ്, കുസാറ്റ് (0484-2575180/ 2862511) ഇ മെയില്‍:
defl@cusat.ac.in