കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ഫിസിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'ഫിസിക്‌സ്: സാധ്യതകളും അവബോധവും' പഞ്ചദിന ശില്‍പ്പശാലയ്ക്ക് തുടക്കമായി. സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുകയെന്ന സര്‍വകലാശാലയുടെ പ്രഖ്യാപിത ലക്ഷ്യം നിറവേറ്റുന്നതിന് ഇത്തരം പരിപാടികള്‍ സഹായകമാകുമെന്ന് ശില്‍പ്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത പറഞ്ഞു. ഫിസിക്‌സ് വകുപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ഡോ. എം.കെ. ജയരാജ്, വകുപ്പ് മേധാവി ഡോ.എം. ജുനൈദ് ബുഷിരി, ശില്‍പ്പശാല കണ്‍വീനര്‍ ഡോ. സബീന എം എന്നിവര്‍ സംസാരിച്ചു. ശില്‍പ്പശാല 13 ന് സമാപിക്കും.
'സ്വയം' ഏകദിന പരിശീലന ശില്‍പ്പശാല സംഘടിപ്പിച്ചു
ഓണ്‍ലൈന്‍ കോഴ്‌സുകളുടെ നടത്തിപ്പിന്റെ അടിസ്ഥാന സംവിധാനമായ 'സ്വയം' പദ്ധതിയുമായി ബന്ധപ്പെട്ട ഏകദിന പരിശീലന ശില്‍പ്പശാല വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഡയറക്ടര്‍ (സ്വയം, പി.എം.എസ്.എസ്.എസ്) ഡോ. മന്‍പ്രീത് സിംഗ് മന്ന, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രൊഫസര്‍ ഡോ ജി. മധു എന്നിവര്‍ പങ്കെടുത്തു.