കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബയോടെക്‌നോളജി വകുപ്പില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാന്‍സര്‍ പ്രതിരോധ ബയോ എന്‍ജിനീയറിങ് മെറ്റീരിയലുമായി ബന്ധപ്പെട്ട പ്രൊജക്ടില്‍ ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെല്ലോഷിപ്പ് 21000 രൂപ, മൂന്ന് വര്‍ഷം വരെ കാലാവധി ലഭിക്കും. ബയോടെക്‌നോളജി / ലൈഫ് സയന്‍സ് / ബയോളജിക്കല്‍ സയന്‍സ് / നാനോ ടെക്‌നോളജി എന്നിവയില്‍ ഒന്നാം ക്ലാസ്സോടുകൂടിയ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മെറ്റീരിയല്‍ സയന്‍സ്, മോളിക്കുലര്‍, സെല്‍ ബയോളജി തുടങ്ങിയവയില്‍ അറിവ് ഉണ്ടായിരിക്കണം. സെല്‍ കള്‍ച്ചര്‍, ഹ്യൂമന്‍ പ്രൈമറി സെല്‍ ഐസൊലേഷന്‍, ആനിമല്‍ ഹാന്‍ഡ്‌ലിംഗ്, മെറ്റീരിയല്‍ സിന്തസിസ് എന്നിവയില്‍ ഗവേഷണ പരിചയം അഭികാമ്യം. വിശദമായ ബയോഡാറ്റ
anusha.ashokan@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഏപ്രില്‍ 17 ന് മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് (ഫോണ്‍:0484 2576267) ബയോടെക്‌നോളജി വകുപ്പ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചി- 682022 .
'സ്വയം'- ഏകദിന പരിശീലന ശില്‍പ്പശാല
ഓണ്‍ ലൈന്‍ കോഴ്‌സുകളുടെ നടത്തിപ്പിന്റെ അടിസ്ഥാന സംവിധാനമായ 'സ്വയം' സംബന്ധിച്ച ഏകദിന പരിശീലന ശില്‍പ്പശാല കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, കുസാറ്റ് മിനി സെമിനാര്‍ കോംപ്ലക്‌സില്‍ 9ന് (തിങ്കള്‍) രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഡയറക്ടര്‍ (സ്വയം, പി.എം.എസ്.എസ്.എസ്) ഡോ. മന്‍പ്രീത് സിംഗ് മന്ന മുഖ്യാതിഥിയാകും.