കൊച്ചിശാസ്ത്ര സാങ്കേതികസര്‍വ്വകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രത്തില്‍ ഏപ്രില്‍ 2ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മദ്ധ്യവേനല്‍ അവധിക്കാല ശാസ്ത്രപഠന പരിപാടി 2ന് പൊതു പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 3 ലേക്ക് മാറ്റിയതായി ശാസ്ത്രസമൂഹകേന്ദ്രം ഓണററി ഡയറക്ടര്‍ അറിയിച്ചു. ആദ്യ ദിവസം പ്രൊഫ. എസ്. ശിവദാസിന്റെ 'പാരന്റിംഗ്' ക്ലാസ്സ് ഉണ്ടായിരിക്കും. (ഫോണ്‍ 04842575039 / 2575552, ഇ-മെയില്‍:
csiscusat@gmail.com /
c-sis@cusat.ac.in വെബ്‌സൈറ്റ:്
c-sis.cusat.ac.in)
ഇംഗ്ലീഷ് & വിദേശ ഭാഷാ വകുപ്പില്‍ അവധിക്കാല ക്ലാസ്സുകള്‍ ഏപ്രില്‍ 3 മുതല്‍
കൊച്ചി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് & വിദേശ ഭാഷാ വകുപ്പ് നടത്തുന്ന 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് & വ്യക്തിത്വവികസനം, ജര്‍മ്മന്‍ എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 12 മുതല്‍ 18 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. കോഴ്‌സ് ഫീ 5000/- രൂപ. അപേക്ഷാഫോമുകള്‍ തൃക്കാക്കര ക്യാമ്പസിലുള്ള വകുപ്പ് ഓഫീസില്‍ നിന്നും 100 രൂപ അടച്ച് വാങ്ങാവുന്നതാണ്. ഏപ്രില്‍ മൂന്നിന് ക്ലാസ്സുകള്‍ ആരംഭിക്കും. ജര്‍മ്മന്‍ കോഴ്‌സ് ഉച്ചയ്ക്ക് 2.30 മുതല്‍ 5.00 മണിവരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പ് മേധാവി, ഇംഗ്ലീഷ് ആന്റ് വിദേശഭാഷാ വകുപ്പ്, കുസാറ്റ്, കൊച്ചി - 682 022. ഫോണ്‍: 9946448374/9946322848 ഇ മെയില്‍:
defl@cusat.ac.in
'എസ്.എം.എസ് 80 സ്‌കോളര്‍ഷിപ്പ്' വിതരണം ചെയ്തു
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ എം.ബി.എ 2016-18 ബാച്ചിലെ ആറു വിദ്യാര്‍ത്ഥികള്‍ക്ക് 'എസ്.എം.എസ് 80 ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്' വിതരണം ചെയ്തു. എസ്.എം.എസ് ഡയറക്ടര്‍ ഡോ.ഡി. മാവൂത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളാ മത്സ്യ, സമുദ്ര പഠന സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍, അവാര്‍ഡുകള്‍ വിതരണം ചെയ്തു. എസ്.എം.എസിലെ എം.ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷം തോറും നല്‍കി വരുന്ന 15000 രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പ് ഇവിടെ നിന്ന് 1980 ല്‍ എം.ബി.എ പാസ്സായവരുടെ കൂട്ടായ്മയായ എസ്.എം.എസ് ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.