ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണത്തില്‍ നീതി-ന്യായ വ്യവസ്ഥയുടെ സംഭാവനകള്‍ എന്ന വിഷയത്തില്‍ കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ പ്രഭാഷണ പരമ്പര. സര്‍വ്വകലാശാല മുന്‍ പ്രൊഫസറും ഡീനുമായ ഡോ. പി. ലീലാകൃഷ്ണന്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പ്രഭാഷണങ്ങള്‍ നടത്തും. 27 ന് ചൊവ്വാഴ്ച്ച വൈകിട്ട് 6.30 ന് പരിസ്ഥിതി അവകാശത്തിന്റെ പരിണാമം എന്ന വിഷയത്തില്‍ ആദ്യ പ്രഭാഷണം നടക്കും. 28 ന് ഉച്ചയ്ക്ക് 1.30 ന് പ്രഭാഷണ പരമ്പര സമാപിക്കും.
പരീക്ഷാ പരിശീലനം 31ന് ആരംഭിക്കും
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ നടത്തുന്ന പി. എസ്. സി സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവര്‍ക്കുള്ള അവധിദിന പരിശീലന ക്ലാസ്സ് മാര്‍ച്ച് 31 ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡെപ്യൂട്ടി ചീഫ് അറിയിച്ചു. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2576756, ഇ-മെയില്‍:
dugb@cusat.ac.in
3ഡിഎസ്മാക്‌സ്, 3ഡി പ്രിന്റിംഗ് അവധിക്കാല കോഴ്‌സ്
കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ 3 ഡി.എസ് മാക്‌സ് ആന്റ് 3 ഡി പ്രിന്റിംഗില്‍ മധ്യവേനല്‍ അവധിക്കാല കോഴ്‌സ് ആരംഭിക്കുന്നു. ഏപ്രില്‍ 16 ന് ആരംഭിക്കുന്ന കോഴ്‌സില്‍ 8-ാം ക്ലാസ്സ് മുതല്‍ 12 ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. രാവിലെ 10 മുതല്‍ ഒരു മണിവരെയാണ് ക്ലാസ്സുകള്‍. 3ഡിഎസ് മാക്‌സ് ഉപയോഗിച്ച് 3ഡി മോഡലിംങ്ങ്, ക്യാമറ, ലൈറ്റ്‌സ്, അനിമേഷന്‍ ആന്റ് മൂവി എഡിറ്റിങ്ങ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. അപേക്ഷാഫോമും മറ്റു വിവരങ്ങളും
http://www.cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ.ശ്രീജിത്ത് ഫോണ്‍ 04842862616 / 9995699583.