സാമൂഹിക ബഹിഷ്‌കരണവും സംയോജിത നയരൂപീകരണവും എന്ന വിഷയത്തില്‍ എം.ഫില്‍ പ്രോഗ്രാം
2 min read
Read later
Print
Share
More
More
കൊച്ചി സര്‍വ്വകലാശാല: മാര്‍ച്ച് 20, 2018
കൊച്ചി സര്‍വ്വകലാശാലയില്‍ സാമൂഹിക ബഹിഷ്‌കരണവും സംയോജിത നയ രൂപീകരണവും എന്ന വിഷയത്തില്‍ എം.ഫില്‍ പ്രോഗ്രാം ആരംഭിക്കുന്നു. മള്‍ട്ടി ഡിസിപ്ലിനറി സമ്പ്രദായത്തിലുള്ള ഈ കോഴ്‌സില്‍ സാമൂഹിക ബഹിഷ്‌കരണവും സംയോജിത നയ രൂപീകരണവും എന്നതിന് പുറമേ മാനേജ്‌മെന്റ്, ധനതത്വ ശാസ്ത്രം, കൊമേഴ്‌സ്, വനിതാ പഠനം എന്നീ വിവിധങ്ങളായ വിഷയങ്ങളില്‍ കൂടി പഠനം ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ ഗവേഷണ പഠനത്തിന് നിയമാനുസൃത ഇളവും ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ്: www.cusat.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484 2577566.
ഗൗരവമായ സാങ്കേതിക പഠനത്തിനിടയില്‍ കലയുടെ സ്പന്ദനവുമായി ഒരു വിഭാഗം കുസാറ്റ് വിദ്യാര്‍ത്ഥികള്‍. സര്‍വ്വകലാശാലയിലെ ബി.ടെക്ക് (ഇന്‍സ്ട്രുമെന്റേഷന്‍) വിദ്യാര്‍ത്ഥികളാണ് ചുറ്റുമതിലിലും വകുപ്പ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ പുറം ചുമരിലും തങ്ങളുടെ കരവിരുതുകൊണ്ട് കലയുടെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ വിരിയിച്ചത്. ചക്രം മുതല്‍ വിമാനം വരെയുള്ള ചിത്രങ്ങളിലൂടെ കാലാന്തരങ്ങളിലൂടെയുള്ള സാങ്കേതിക മുന്നേറ്റവും, കഥകളിയും വള്ളംകളിയും കൊമ്പും കുഴലും കലയുടെയും സംസ്‌കാരത്തിന്റെയും മേളനവുമായി ചുമരില്‍ നിറയുന്നു. ടെക്ക് ഫെസ്റ്റിനോടനുബന്ധിച്ചാണ് ചിത്രരചന നടത്തിയത്. ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പിലെ ഗസ്റ്റ് അധ്യാപികയായ ശരണ്യ വി.എസ്, അഖില്‍, സൂരജ് (8-ാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍), ശരത്ത്, ഉണ്ണികൃഷ്ണന്‍ (6-ാം സെമസ്റ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചു ദിവസം കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദൃശ്യവിസ്മയം തീര്‍ക്കുന്ന കലാസൃഷ്ടി ആസ്വദിക്കുവാനും അവയ്‌ക്കൊപ്പം സെല്‍ഫി പകര്‍ത്തുവാനും നിരവധി ആളുകളാണ് ഇവിടെ എത്തിക്കൊണ്ടിരിക്കുന്നത്.