കൊച്ചി സര്‍വ്വകലാശാലയിലെ നിയമ പഠന വകുപ്പില്‍ ആനുകാലിക സാഹിത്യ രചനകളെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരമ്പര മാര്‍ച്ച് 19 ന് ആരംഭിക്കും. നിയമ പഠന വകുപ്പ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.30 ന് 'ആനുകാലികം 2018' ഡീന്‍ ഫാക്കള്‍ടി ഓഫ് ലോ ഡോ. എന്‍ എസ് സോമന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നിയമ പഠന വകുപ്പ് ഡയറക്ടര്‍ ഡോ. പി.എസ്. സീമ അധ്യക്ഷയാവും. തുടര്‍ന്ന് പ്രൊഫ. എം. കെ. സാനു, ഡോ. എം. ലീലാവതി തുടങ്ങിയവരുടെ പ്രഭാഷണം ഉണ്ടായിരിക്കും. 20 ന് വൈകിട്ട് 4.30ന് നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, 21ന് കവി പി.എന്‍ ഗോപീകൃഷ്ണന്‍, 22 ന് എഴുത്തുകാരി കവിത ബാലകൃഷ്ണന്‍ (ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജ,് തൃശ്ശൂര്‍), 26ന് എഴുത്തുകാരനും നിരൂപകനുമായ ഡോ. സുനില്‍ പി. ഇളയിടം (കാലടി ശ്രീ ശങ്കരാ സര്‍വ്വകലാശാല) എന്നിവരുടെ പ്രഭാഷണം നടക്കും. അഡ്വ. ആര്‍ ബാലഗോപാല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.
Share this Article
Related Topics