കൊച്ചി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് & വിദേശ ഭാഷാ വകുപ്പ് 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അവധിക്കാല കമ്മ്യൂണിക്കേറ്റീവ് ജര്‍മ്മന്‍, ഇംഗ്ലീഷ് & വ്യക്തിത്വവികസന കോഴ്‌സുകള്‍ 12 മുതല്‍ 18 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി നടത്തുന്നു. കോഴ്‌സ് ഫീ 5000/- രൂപ. അപേക്ഷാ ഫോമുകള്‍ തൃക്കാക്കര ക്യാമ്പസിലുള്ള വകുപ്പ് ഓഫീസില്‍ നിന്നും 100 രൂപ അടച്ച് വാങ്ങാവുന്നതാണ്. ഏപ്രില്‍ രണ്ടിന് ക്ലാസ്സുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വകുപ്പ് മേധാവി, ഇംഗ്ലീഷ് ആന്റ് വിദേശഭാഷാ വകുപ്പ്, കുസാറ്റ്, കൊച്ചി - 682 022. ഫോണ്‍: 9946448374 / 9946322848 ഇ മെയില്‍:
defl@cusat.ac.in
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മദ്ധ്യവേനല്‍ അവധിക്കാല ശാസ്ത്രപഠന പരിപാടി
കൊച്ചിശാസ്ത്ര സാങ്കേതികസര്‍വ്വകലാശാലയിലെ ശാസ്ത്രസമൂഹകേന്ദ്രത്തില്‍ മദ്ധ്യവേനല്‍ അവധിക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ശാസ്ത്രപഠന പരിപാടികള്‍ ഏപ്രില്‍ 2 ന് ആരംഭിക്കുന്നു. രാവിലെ 08.30 മുതല്‍ 12.30 വരെ ഒരു ബാച്ചും 10.30 മുതല്‍ 3.30 വരെ മറ്റൊരുബാച്ചും ഉണ്ടായിരിക്കും. അതിപ്രഗല്‍ഭരായ സ്‌കൂള്‍ അധ്യാപകരും സര്‍വ്വകലാശാല പ്രൊഫസര്‍മാരും ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ അനുഭവമാണ് കൊച്ചി സര്‍വ്വകലാശാല സജ്ജീകരിച്ചിരിക്കുന്നതെന്ന് കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി. നായര്‍ അറിയിച്ചു. ആദ്യദിവസം വിദ്യാര്ത്ഥികളോടൊപ്പമെത്തുന്
ന രക്ഷാകര്‍ത്താക്കള്‍ക്ക് പ്രൊഫസര്‍ എസ്. ശിവദാസ് നല്‍കുന്ന പ്രഭാഷണത്തിലെ സൂചനകള്‍ അത്യന്തം ശ്രദ്ധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, ശാസ്ത്രസമൂഹകേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി. പി.ഒ., കൊച്ചി682022. ഫോണ്‍ 04842575039/2575552, ഇ-മെയില്‍
csiscusat@gmail.com/c-sis@cusat.ac.inവെബ്‌സൈറ്റ്
c-sis.cusat.ac.in എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
ബയോ ടെക്‌നോളജി വകുപ്പില്‍ ബോധവത്ക്കരണ പരിപാടി
കൊച്ചി സര്‍വ്വകലാശാലയിലെ ബയോ ടെക്‌നോളജി വകുപ്പും സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സും ലോക മസ്തിഷ്‌ക വാരാചരണത്തോടനുബന്ധിച്ച് മാര്‍ച്ച് 21 രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ പൊതുജനങ്ങള്‍ക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.00 മണിവരെ 'മസ്തിഷ്‌ക വികസനം; ഉത്കണ്ഠ രോഗം, കാരണങ്ങള്‍, ലക്ഷണങ്ങള്‍; യുവജനങ്ങളില്‍ കണ്ടുവരുന്ന മനോരോഗ, വൈകല്യങ്ങള്‍' എന്ന വിഷയത്തില്‍ പ്രശസ്തരായ ന്യൂറോ സൈക്യാട്രിസ്റ്റ്കളുടെയും മസ്തിഷ്‌കരോഗ ഗവേഷകരുടെയും പ്രഭാഷണങ്ങളും അല്‍ഷിമേഴ്‌സ് രോഗത്തെപ്പറ്റി പ്രതിപാദിക്കുന്ന 'അസ്തു' എന്ന സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. പ്രശസ്ത ന്യൂറോ സൈക്യാട്രിസ്റ്റും ബോളിവുഡ് നടനുമായ പത്മശ്രീ ഡോ. മോഹന്‍ അഗാഷേയും മറ്റു സൈക്യാട്രിസ്റ്റ്കളും പങ്കെടുക്കുന്ന പൊതുചര്‍ച്ചയും ഉണ്ടായിരിക്കുമെന്ന് കണ്‍വീനര്‍ ഡോ.ബേബി ചക്രപാണി അറിയിച്ചു.