ഇന്ത്യന്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് ദേശീയ സമ്മേളനം 16, 17 തീയതികളില്‍


2 min read
Read later
Print
Share

കൊച്ചി സര്‍വ്വകലാശാല: മാര്‍ച്ച് 10, 2018

കൊച്ചി സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വകുപ്പ് നടത്തുന്ന 8ാമത് ഇന്ത്യന്‍ ലാംഗ്വേജ് കമ്പ്യൂട്ടിംഗ് ദേശീയ സമ്മേളനം 16, 17 തീയതികളില്‍ നടക്കും. എ.ഐ.സി.ടിഇ അംഗീകാരമുള്ള എന്‍ജിനീയറിങ് കോളുജുകള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലകളിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍, ഗവേഷണ അധ്യാപകര്‍, തുടങ്ങിയവര്‍ക്ക് മെഷീന്‍ ട്രാന്‍സിലേഷന്‍, ഫോണോളജി, സിന്റാക്‌സ് തുടങ്ങിയ അനുബന്ധവിഷയങ്ങളില്‍ പ്രബന്ധം അവതരപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. ഐ.ഐ.ടി മദ്രാസിലെ ഡോ ഹേമാ എ. മൂര്‍ത്തി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇ-ഗവേണെന്‍സ് ഡയറക്ടര്‍ ഡോ.ജി. രാജു, കാലിഫോണിയയിലെ വിക്കിമീഡിയ ഫൗണ്ടേഷന്‍, സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ സന്തോഷ് തോട്ടിങ്ങല്‍ തുടങ്ങിയ വിദഗ്ധരുടെ വിഷയാവതരണവും സംവാദവും ഉണ്ടായിരിക്കുന്നതാണെന്ന് എന്‍.സി.എല്‍.ഐ.സി 2018 ചെയര്‍, ഡോ. കെ.വി പ്രമോദ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: cusatnclic@gmail.com, ഫോണ്‍: 9633414552, 0484 2576253/2577602
സുരക്ഷാവാരാഘോഷം സമാപിച്ചു
കൊച്ചി സര്‍വ്വകലാശാല സേഫ്റ്റി ആന്റ് ഫയര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സുരക്ഷാ വാരാഘോഷം സമാപിച്ചു. സമാപന ചടങ്ങില്‍ ഡാം സുരക്ഷാ വിദ്ഗ്ധന്‍ ഡോ. ബാലു അയ്യര്‍ അണക്കെട്ടുകളുടെ രൂപകല്‍പ്പനയും സുരക്ഷയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഭൂകമ്പം മൂലം അണക്കെട്ടുകള്‍ക്കുണ്ടാകുന്ന ബലക്ഷയത്തെക്കുറിച്ചും മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. ചടങ്ങില്‍ സേഫ്റ്റി ആന്റ് ഫയര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ സ്ഥാപക മേധാവി ഡോ. എം.എന്‍ വിനോദ്കുമാറിനെ അസോസിയേഷന്‍ ഓഫ് സേഫ്റ്റി ആന്റ് ഫയര്‍ എന്‍ജിനീയേഴ്‌സ് ആദരിച്ചു. സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മനാദാനം ഡോ. എം. എന്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram