ദേശീയ ശില്‍പ്പശാലയ്ക്ക് തുടക്കമായി


1 min read
Read later
Print
Share

കൊച്ചി സര്‍വ്വകലാശാല ഹിന്ദി വകുപ്പ് നടത്തുന്ന ഗവേഷണ രീതികളെക്കുറിച്ചുള്ള ദ്വിദിന ദേശീയ ശില്‍പ്പശാലയ്ക്ക് തുടക്കമായി. ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ന്യൂഡല്‍ഹിയിലെ ഡെവലപ്പിംഗ് സൊസൈറ്റി കേന്ദ്രം അസോ. പ്രൊഫസര്‍, ഡോ. രവികാന്ത് ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ. അജിത അധ്യക്ഷയായി. ഗവേഷണത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍, പ്രബന്ധ രചന, ഡേറ്റകളുടെ വിശകലനവും റിപ്പോര്‍ട്ടിംഗും, സാഹിത്യചോരണം തുടങ്ങിയ വിഷയങ്ങളില്‍ കേരള സര്‍വ്വകലാശാലയിലെ ഡോ. സി.ആര്‍ പ്രസാദ്, ഡോ. ബി. ഹരിഹരന്‍, കൊച്ചി സര്‍വ്വകലാശാലയിലെ ഡോ. ശ്രീജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ശില്‍പ്പശാല 9ന് സമാപിക്കും
എം.വോക്ക് കോഴ്‌സുകളുടെ ഓണ്‍ലൈന്‍ അപേക്ഷ 27 വരെ
കൊച്ചി സര്‍വ്വകലാശാല ദീന്‍ദയാല്‍ ഉപാധ്യായ കൗശല്‍ കേന്ദ്രം നടത്തുന്ന എം.വോക്ക് മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡവലപ്പ്‌മെന്റ്, എം.വോക്ക് ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് എന്നീ കോഴ്‌സുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ഈ മാസം 27 വരെ നീട്ടി. ഫീസ് അടയ്ക്കുവാനുള്ള അവസാന തീയതി മാര്‍ച്ച് 28. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് cusat.nic.in സന്ദര്‍ശിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram