കൊച്ചി സാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'ഉള്‍പ്രേരകങ്ങളുമായി ബന്ധപ്പെട്ട' പ്രൊജക്ടില്‍ ജൂനിയര്‍ റിസര്‍ട്ട് ഫെല്ലോയുടെ ഒഴിവുണ്ട്. കെമിസ്ട്രി അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സോടുകൂടിയ മാസ്റ്റര്‍ ബിരുദവും നെറ്റുമാണ് യോഗ്യത. ഓര്‍ഗാനിക് സിന്തസിസില്‍ ഒരുവര്‍ഷത്തെ ഗവേഷണ പരിചയം അഭികാമ്യം. പ്രൊജക്ട് കാലാവധി മൂന്നുവര്‍ഷം, പ്രതിമാസ ഫെല്ലോഷിപ്പ് 22000 രൂപ. പ. താത്പര്യമുള്ളവര്‍ മാര്‍ച്ച് 20 ന് രാവിലെ 10.30 ന് അപ്ലൈഡ് കെമിസ്ട്രി വകുപ്പില്‍ നടക്കുന്ന വാക്ക് ഇന്‍ഇന്റര്‍വ്യൂവില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതെ എത്തണമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2575804, 2862430, 2862421.
ദേശീയ ഓപ്പണ്‍ ഡാറ്റാ ആന്റ് ഡാറ്റാ റെപ്പോസിറ്ററീസ് സമ്മേളനത്തിന് തുടക്കമായി
കൊച്ചി സര്‍വ്വകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ഓപ്പണ്‍ ഡാറ്റാ ആന്റ് ഡാറ്റാ റെപ്പോസിറ്ററീസ് സമ്മേളനത്തിന് തുടക്കമായി. ഡല്‍ഹി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. നീതാ വര്‍മ്മ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ ഇന്ധനമാണ് ഡാറ്റയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത അധ്യക്ഷയായി. ചടങ്ങില്‍ നേവല്‍ റിസര്‍ച്ച് ബോര്‍ഡ് സയന്റിഫിക് കമ്പ്യൂട്ടിംഗ് പാനല്‍ മേധാവി ഡോ. കെ. പൗലോസ് ജേക്കബ്, ഐ.സി.എസ്.യു-കോഡേറ്റ നാഷണല്‍ കമ്മറ്റി അംഗം ഡോ. ഉഷ മുജോ മുന്‍ഷി, ലോക്‌സഭാ മുന്‍ അഡീഷണല്‍ സെക്രട്ടറി ഡോ. ആര്‍.കെ ഛദ്ദ, സിന്‍ഡിക്കേറ്റ് അംഗം ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, തുഞ്ചത്ത് എഴുത്തച്ഛന്‍ സര്‍വ്വകലാശാല ലൈബ്രറി അഡ്‌വൈസര്‍ പി. ജയരാജന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സുനില്‍ കെ. നാരായണന്‍കുട്ടി, സര്‍വ്വകലാശാല ലൈബ്രേറിയന്‍ ഇന്‍ചാര്‍ജ് ഡോ. സി. ബീന തുടങ്ങിയവര്‍ സംസാരിച്ചു. ഗവേഷണത്തിലൂടെയുള്ള അറിവിന്റെ ഉല്പാദനം, ശേഖരണം, ശാസ്ത്രീയമായ സംവിധാനം ചെയ്യല്‍, വിനിമയം, ബൗദ്ധീക സ്വത്തവകാശം തുടങ്ങിയ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ദേശീയ അന്തര്‍ദ്ദേശീയ ഗവേഷകര്‍ പങ്കെടുക്കും.