'നീതി പൂര്‍വ്വമായ വിചാരണയും മാധ്യമ സ്വാതന്ത്ര്യവും' ശില്‍പ്പശാലയ്ക്ക് തുടക്കമായി
2 min read
Read later
Print
Share
More
More
കൊച്ചി സര്‍വ്വകലാശാല: മാര്‍ച്ച് 06, 2018
മാധ്യമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇന്ന് വലിയ ശക്തിയായി മാറി കഴിഞ്ഞു. അതോടൊപ്പം തന്നെ മാധ്യമ പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. സെന്‍സേഷണലിസത്തിന്റെ ഭാഗമായി മാധ്യമങ്ങള്‍ സത്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ലെന്നും എന്നും സത്യത്തിനൊപ്പം നിലകൊള്ളണമെന്നും വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത പറഞ്ഞു. സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് സംഘടിപ്പിച്ച 'നീതി പൂര്‍വ്വമായ വിചാരണയും മാധ്യമ സ്വാതന്ത്ര്യവും- സന്തുലനത്തിന്റെ ആവശ്യകത' എന്ന ദ്വിദിന ദേശീയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. ജെ.ലത. ചടങ്ങില്‍ ടൈംസ് ഓഫ് ഇന്ത്യ കൊച്ചി റെസിഡന്റ് എഡിറ്റര്‍ മനോജ് കെ. ദാസ് മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍, സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി. എസ്. സീമ, കോര്‍ഡിനേറ്റര്‍ ഡോ. വാണി കേസരി തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. എസ്. ബിജോയ് നന്ദന് പുരസ്‌കാരം
കൊളംബോയില്‍ നടന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രണ്ടാമത് അന്തര്‍ ദേശീയ സമ്മേളനത്തില്‍ മികച്ച പോസ്റ്ററിനുള്ള പുരസ്‌കാരം കൊച്ചി സര്‍വ്വകലാശാല മറൈന്‍ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോകെമിസ്ട്രി വകുപ്പിലെ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന് ലഭിച്ചു. കൊച്ചി സര്‍വ്വകലാശാലയിലെ മുതിര്‍ന്ന ഗവേഷണ വിദ്യാര്‍ത്ഥിയായ അഖിലേഷ് വിജയും എസ്. ബിജോയ് നന്ദനും സംയുക്തമായി 'നെല്‍പ്പാടങ്ങളിലെ കാര്‍ബണ്‍-നൈട്രജന്‍ വ്യതിയാനവും ഹരിതവാതകങ്ങളും തമ്മിലുള്ള ബന്ധം' സംബന്ധിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിനാണ് പ്രശസ്തി പത്രവും സ്വര്‍ണ്ണ മെഡലും അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത.്