കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ 'നീതി പൂര്‍വ്വമായ വിചാരണയും മാധ്യമ സ്വാതന്ത്ര്യവും- സന്തുലനത്തിന്റെ ആവശ്യകത' എന്ന വിഷയത്തില്‍ മാര്‍ച്ച് 5, 6 തീയതികളില്‍ ദേശീയ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. മാര്‍ച്ച് 5 ന് രാവിലെ 9.30 ന് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ടൈംസ് ഓഫ് ഇന്ത്യ കൊച്ചി റെസിഡന്റ് എഡിറ്റര്‍ മനോജ് കെ. ദാസ് മുഖ്യ പ്രഭാഷണം നടത്തും. എം.ജി. സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഡയറക്ടര്‍ സുനില്‍കുമാര്‍, കേരള സര്‍വ്വകലാശാല നിയമ വിഭാഗം മേധാവി ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, നൂവാല്‍സ് പ്രൊഫ. ഡോ. ജയദേവന്‍ വി.ആര്‍., എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് അസിസ്റ്റന്റ് പ്രൊഫ. ഷീബ എസ്.പിള്ള, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മുന്‍ അസോസിയേറ്റ് എഡിറ്റര്‍ എന്‍.മാധവന്‍ കുട്ടി, റിപ്പോര്‍ട്ടര്‍ ടി.വി മേധാവി, എം.വി നികേഷ്‌കുമാര്‍, കൈരളി ടി.വി.യിലെ എന്‍.പി. ചന്ദ്രശേഖരന്‍, ഹിന്ദു ബ്യൂറോ ചീഫ് സി. ഗൗരിദാസന്‍ നായര്‍, മുന്‍ എം.പി ഡോ.സെബാസ്റ്റ്യന്‍ പോള്‍, എം.ജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് അസിസ്റ്റന്റ് പ്രൊഫ. ഡോ. രജീഷ്, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ഡെക്കാന്‍ ക്രോണിക്കിളിലെ സ്മിത നമ്പൂതിരി, എറണാകുളം ഗവണ്‍മെന്റ് ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗിഫ്റ്റി ഉമ്മന്‍, ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌കൂളിലെ ഡോ. അനുജ എസ് എന്നിവരോടൊപ്പം ഡോ. പ്രീത എസ്, ഡോ. അനീഷ് വി. പിള്ള, ആരതി അശോക്, ഹരിഗോവിന്ദ് പി.സി, ഡോ. നിമാറ്റ് ഷെറിന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് (ഫോണ്‍: 0484 2575465)
മികച്ച പ്ലേസ്‌മെന്റ്: കുസാറ്റ് പ്രവേശനത്തിന് അപേക്ഷകരേറെ
കൊച്ചി സര്‍വ്വകലാശാലയിലെ വിവിധ യു.ജി, പി.ജി കോഴ്‌സുകളിലേയ്ക്കുള്ള അഡ്മിഷനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2017-18 അക്കാദമിക വര്‍ഷത്തില്‍ കുസാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മികച്ച പ്ലേസ്‌മെന്റ്, കുസാറ്റിലെ ബി.ടെക്ക് ഉള്‍പ്പെടയുള്ള കോഴ്‌സുകളുടെ ഉന്നത നിലവാരവും ലോകമെമ്പാടുമുള്ള അംഗീകാരവും, നവീനങ്ങളായ ഇന്റ്ര്‍ ഡിസിപ്ലിനറി കോഴ്‌സുകളുടെ ആരംഭവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് കാരണമായി. പരമ്പരാഗത ബി.ടെക്ക്, പി.ജി. കോഴ്‌സുകള്‍ക്കുപുറമേ പുതുതായി ആരംഭിക്കുന്ന ഇന്റര്‍ ഡിസിപ്ലിനറി എം.എസ്.സി കോഴ്‌സുകള്‍ ധാരാളം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. ആദ്യ നാല് സെമസ്റ്ററുകള്‍ക്ക് ശേഷം ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാം എന്നതാണ് അഞ്ച് വര്‍ഷം നീളുന്ന ഈ കോഴ്‌സുകളുടെ പ്രത്യേകത. ഡി.ഡി.യു കൗശല്‍ കേന്ദ്രയുടെ വൊക്കേഷണല്‍ ബി.വോക്ക്, എം.വോക്ക് കോഴ്‌സുകളാണ് മറ്റൊരു ആകര്‍ഷണം. നാക്ക് എ ഗ്രേഡ് അക്രെഡിറ്റേഷന്‍, കേരളത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലാ പദവി, ഐ.ഐ.ടികള്‍, എന്‍.ഐ.ടികള്‍ എന്നിവയോട് കിടപിടിക്കുന്ന പാഠ്യപദ്ധതി, തുടങ്ങിയവയാണ് ഉത്തരേന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികളെ കുസാറ്റിലേയ്ക്ക് എത്തിക്കുന്നത്. കുസാറ്റിലെ വിവിധ കോഴ്‌സുകളിലേയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 8 ആണ്.