കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബി.ടെക് / എം.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്.സി തുടങ്ങിയ വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ (ഫൈനോടുകൂടി) സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 8 ലേയ്ക്ക് നീട്ടി. അപേക്ഷാ ഫീസ് മാര്‍ച്ച് 12 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എം.ഫില്‍ പി.എച്ച്.ഡി എന്നിവയ്ക്കുള്ള അപേക്ഷ അതാതു വകുപ്പുകളില്‍ (ഓഫ്‌ലൈന്‍) മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (
www.cusat.nic.in) സന്ദര്‍ശിക്കുക. (ഫോണ്‍ 0484 - 2577159/2577100).
ദളിത് സാമൂഹ്യ നീതി ശില്‍പ്പശാല സമാപിച്ചു
കൊച്ചി സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസി അമേരിക്കയിലെ വെസ്ലീന്‍ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ 'ജാതീയത മുന്‍വിധി വിവേചനവും ദളിത് സാമൂഹ്യ നീതിയും' എന്ന വിഷയത്തെ അധികരിച്ച് സംഘടിപ്പിച്ച ശില്‍പ്പശാല സമാപിച്ചു. വെസ്ലീന്‍ സര്‍വ്വകലാശാലയിലെ പ്രെഫ. സ്‌കോട്ട് പയസ്, കേരളാ എസ്.സി /എസ്.ടി കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ.പി.കെ ശിവാനന്ദന്‍ ഐ.എ.എസ് (റിട്ട), ഭാരതിയാര്‍ സര്‍വ്വകലാശാലയിലെ സൈക്കോളജി പ്രൊഫ. അന്നലക്ഷ്മി നാരായണന്‍, സി.എസ്.എസ്.ഐ.ഐ.പി. ഡയറക്ടര്‍ ഡോ. ഡി. രാജസേനന്‍ എന്നിവര്‍ സമകാലീന വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ദളിതര്‍ക്ക് നേരെയുള്ള ചൂഷണം തുടരുന്നതിന്റെ തെളിവാണ് അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ കൊലപാതകം എന്ന് ശില്‍പ്പശാല വിലയിരുത്തി. ദളിതരുടെ ദുരവസ്ഥയ്ക്ക് കാരണം ഫണ്ടുകളുടെയോ പദ്ധതികളുടെയോ അഭാവമല്ലെന്നും ഉദ്യോഗസ്ഥര്‍ കോണ്‍ട്രാക്ടര്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ അവിശുദ്ധ കൂട്ടുകെട്ടാണെന്നും, ഇത് ഏജന്‍സി വ്യവസ്ഥയുടെ പരാജയമാണെന്നും, ഈ ദുര്‍ഭരണം ദളിതരുടെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും ശില്‍പ്പശാല വിലയിരുത്തി.
'സംയോജിത ജലവിഭവ പരിപാലനം' സെമിനാര്‍
കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സറ്റഡീസ് 'സംയോജിത ജലവിഭവ പരിപാലനം' എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ഈമാസം 7 ന് രാവിലെ 9.30ന് സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സറ്റഡീസ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഫാക്കള്‍ട്ടി ഡീനും കുഫോസ് വൈസ് ചാന്‍സലറുമായ ഡോ. എ. രാമചന്ദ്രന്‍, ജലവിഭവ വികസന മാനേജ്‌മെന്റ് സെന്റര്‍ മുന്‍ മേധാവി ഡോ. ഇ.ജെ. ജെയിംസ്, കുസാറ്റ് കെമിക്കല്‍ എന്‍ജിനീയറിങ് വകുപ്പ് മേധാവി പ്രൊഫ. ജി. മധു എന്നിവര്‍ സംസാരിക്കും. ഇന്റര്‍ നാഷണല്‍ റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ ഫോര്‍ ബിലോ സീലെവല്‍ ഫാമിംഗ് മേധാവി ഡോ. കെ.ജെ.പത്മകുമാര്‍, എസ്.സിഎം.എസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ.സണ്ണി ജോര്‍ജ്ജ്, കെ. എസ്.ഡി.ജി.യിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വി.ബിന്ദു, സി.ഡബ്ല്യു.ആര്‍.എം വാട്ടര്‍ ക്വാളിറ്റി വിഭാഗത്തിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.എസ്.ഹരികുമാര്‍ തുടങ്ങിയവര്‍ ജലവിഭവവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. മാര്‍ച്ച് 7, 8 തീയതികളില്‍ നടക്കുന്ന സെമിനാറില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ശാസ്ത്രഞ്ജര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. വി. ശിവാനന്ദന്‍ ആചാരി കണ്‍വീനര്‍ (ഐ.ഡബ്ല്യു.ആര്‍.എം.2018), ഫോണ്‍: 9495383342, ഇ മെയില്‍:
vsachari@gmail.com
സുരക്ഷാ വാരാഘോഷം
കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ സേഫ്ടി ആന്റ് ഫയര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ ദിന (മാര്‍ച്ച് 4)ത്തോടനുബന്ധിച്ച് സുരക്ഷാ വാരാഘോഷത്തിന് തുടക്കമായി. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ, പുതിയ ലാബ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. എം.ആര്‍.ആര്‍.പണിക്കര്‍ സുരക്ഷാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രദര്‍ശനം, ശില്‍പ്പശാല തുടങ്ങിയവ സംഘടിപ്പിക്കും. കേരളാ ഫയര്‍ സര്‍വ്വീസ് ആന്റ് റെസ്‌ക്യു ട്രെയിനിംഗ് സെന്ററിലെ അഡീഷണല്‍ ഡയറക്ടര്‍ രാജേഷ് കുമാര്‍, യു.എ.യില്‍ ഡ്രില്ലിംഗ് സേഫ്ടി എന്‍ജിനീയര്‍ ഷൈന്‍ ആന്റണി, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുബിന്‍ കെ.ജോസ് തുടങ്ങിയവര്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. വാരാഘോഷത്തിന്റെ സമാപന ദിവസം 'ഓഖി ദുരന്ത നിവാരണത്തിന്റെ അനുഭവവും വെല്ലുവിളികളും' എന്ന വിഷയത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഓപ്പറേഷന്‍സ് ഇന്‍ചാര്‍ജ് പ്രഭാഷണം നടത്തും