ജീവിതത്തോടുള്ള ആരോഗ്യകരമായ സമീപനവും ചിട്ടയായ ജീവിതചര്യയും കര്‍മ്മനിരതയും ഉള്ളവര്‍ക്കേ രോഗങ്ങളെ കീഴടക്കുവാന്‍ സാധിക്കുകയുള്ളു എന്ന് പത്മശ്രീ ലക്ഷ്മികുട്ടിയമ്മ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുസാറ്റ് സ്ത്രീ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന ആദര സമര്‍പ്പണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രോഗങ്ങള്‍ നമ്മളെ കീഴടക്കുന്നതിന് പകരം രോഗങ്ങളെ നമുക്ക് കീഴടക്കാന്‍ കഴിയണമെന്നും സ്വാനുഭവം പങ്കുവെച്ച് ലക്ഷ്മികുട്ടിയമ്മ പറഞ്ഞു. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ പോലും മഞ്ഞള്‍, വേപ്പ്, തുളസി തുടങ്ങിയ ഔഷധ സസ്യങ്ങള്‍ സ്വന്തം വീടുകളില്‍ നട്ടുവളര്‍ത്തണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. പ്രോ. വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ പൊന്നാട അണിയിച്ച് ലക്ഷ്മികുട്ടിയമ്മയെ ആദരിച്ചു.
ദേശീയ ഓപ്പണ്‍ ഡാറ്റാ ആന്റ് ഡാറ്റാ റെപ്പോസിറ്ററീസ് സമ്മേളനം
കൊച്ചി സര്‍വ്വകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ഓപ്പണ്‍ ഡാറ്റാ ആന്റ് ഡാറ്റാ റെപ്പോസിറ്ററീസ് സമ്മേളനം 2018 മാര്‍ച്ച് 6 മുതല്‍ 8 വരെ സര്‍വ്വകലാശാല ക്യാമ്പസില്‍ നടക്കും. ഗവേഷണത്തിലൂടെ ഉണ്ടാകുന്ന അറിവ് സമൂഹപുരോഗതിക്കായി ഉപയോഗിക്കുന്നതിനും ഗവേഷണ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന സംവിധാനമാണ് റിസര്‍ച്ച് ഡാറ്റാ റെപ്പോസിറ്ററി. ഗവേഷണത്തിന്റെ ചിലവും സമയവും ഗണ്യമായ തോതില്‍ കുറയ്ക്കുന്നതിനും അറിവിന്റെ സ്വതന്ത്ര വിനിമയം സാധ്യമാക്കുന്നതിനും ഈ സംവിധാനം സഹായിക്കും. ഗവേഷണത്തിലൂടെയുള്ള അറിവിന്റെ ഉല്പാദനം, ശേഖരണം, ശാസ്ത്രീയമായ സംവിധാനം ചെയ്യല്‍, വിനിമയം,ബൗദ്ധീക സ്വത്തവകാശം തുടങ്ങിയ മേഖലകളെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ദേശീയ അന്തര്‍ദ്ദേശീയ ഗവേഷകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സി. ബീന, യൂണിവേഴ്‌സിറ്റി ലൈേ്രബറിയന്‍, കുസാറ്റ്, കൊച്ചി 682022 എന്ന വിലാസത്തില്‍ (ഫോണ്‍ 0484 2862130)ബന്ധപ്പെടുക. സമ്മേളനത്തിന്റെ വെബ്‌സൈറ്റ്
http://library.cusat.ac.in/ncoddr/
റിസേര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്
കൊച്ചി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ സിവില്‍ വിഭാഗത്തില്‍ ദേശീയ കയര്‍ ഗവേഷണ മാനേജ്‌മെന്റ് കേന്ദ്രം സ്‌പോണ്‍സര്‍ ചെയ്യുന്ന സിമന്റ് ചാന്തില്‍ ഒരു ദൃഡീകരണ വസ്തുവായി പാഴ്ചകിരിയുടെ ഉപയോഗത്തെ സംബന്ധിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് റിസേര്‍ച്ച് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. സിമന്റ് ചാന്തുമായി ബന്ധപ്പെട്ട ഗവേഷണ പരിചയം അഭികാമ്യം. ഗവേഷണകാലാവധി 18 മാസം. പ്രതിമാസ വേതനം 16000 രൂപ. വെള്ളക്കടലാസില്‍ തയ്യറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും മാര്‍ച്ച് 12 ന് മുമ്പ് ഡോ. ശുഭ വി., പ്രിന്‍സിപ്പല്‍ ഇന്‍വവെസ്റ്റിഗേറ്റര്‍, സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്, കുസാറ്റ് കൊച്ചി-682022 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447292584