കൊച്ചി സര്‍വ്വകലാശാലയുടെ 2018-19 ലെ ബി.ടെക് / ഇന്റഗ്രേറ്റഡ് എംഎസ്.സി തുടങ്ങിയ വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഫെബ്രുവരി 28 വരെയും ഫൈനോടുകൂടി മാര്‍ച്ച് 3 വരെയും സമര്‍പ്പിക്കാം. അപേക്ഷാഫീസ് സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 5 ആണെന്ന് ഐആര്‍എഎ ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍
www.cuast.nic.in / ഫോണ്‍ 0484 2577150 / 2577100 ല്‍ ലഭ്യമാണ്.
ദേശീയ ഓപ്പണ്‍ ഡാറ്റാ ആന്റ് ഡാറ്റാ റെപ്പോസിറ്ററീസ് സമ്മേളനം കുസാറ്റില്‍
കൊച്ചി സര്‍വ്വകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ഓപ്പണ്‍ ഡാറ്റാ ആന്റ് ഡാറ്റാ റെപ്പോസിറ്ററീസ് സമ്മേളനം 2018 മാര്‍ച്ച് 6 മുതല്‍ 8 വരെ സര്‍വ്വകലാശാല ക്യാമ്പസില്‍ നടക്കും. ഗവേഷണത്തിലൂടെ ഉണ്ടാകുന്ന അറിവ് സമൂഹപുരോഗതിക്കായി ഉപയോഗിക്കുന്നതിനും ഗവേഷണ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന സംവിധാനമാണ് റിസര്‍ച്ച് ഡാറ്റാ റെപ്പോസിറ്ററി. ഗവേഷണത്തിന്റെ ചിലവും സമയവും ഗണ്യമായ തോതില്‍ കുറയ്ക്കുന്നതിനും അറിവിന്റെ സ്വതന്ത്ര വിനിമയം സാധ്യമാക്കുന്നതിനും ഈ സംവിധാനം സഹായിക്കും. ഗവേഷണത്തിലൂടെയുള്ള അറിവിന്റെ ഉല്പാദനം, ശേഖരണം, ശാസ്ത്രീയമായ സംവിധാനം ചെയ്യല്‍, വിനിമയം,ബൗദ്ധീക സ്വത്തവകാശം തുടങ്ങിയ മേഖലകളെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ദേശീയ അന്തര്‍ദ്ദേശീയ ഗവേഷകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സി.ബീന, യൂണിവേഴ്‌സിറ്റി ലൈേ്രബറിയന്‍, കുസാറ്റ്, കൊച്ചി 682022 എന്ന വിലാസത്തില്‍ (ഫോണ്‍ 0484 2862130) ബന്ധപ്പെടുക. സമ്മേളനത്തിന്റെ വെബ്‌സൈറ്റ്
http://library.cusat.ac.in/ncoddr/
കുസാറ്റ് പത്മശ്രീ ലക്ഷമികുട്ടി അമ്മയെ ആദരിക്കുന്നു
കൊച്ചി സര്‍വ്വകലാശാലയിലെ വിമന്‍സ് സ്റ്റഡീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ര്ട വനിതാദിനത്തോടനുബന്ധിച്ച് പത്മശ്രീ ലക്ഷ്മികുട്ടി അമ്മയെ ആദരിക്കുന്നു. കുസാറ്റ് സെമിനാര്‍ കോംപ്ലെക്‌സ് മിനിഹാളില്‍ ഫെബ്രുവരി 28ന് രാവിലെ 10.30നാണ് പരിപാടി. വൈസ് ചാന്‍സിലര്‍ ഡോ.ജെ.ലത അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.ചന്ദ്രമോഹനകുമാര്‍, ഡോ. പൂര്‍ണ്ണിമ നാരായണ്‍, അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പ് മേധാവി ഡോ.എസ്. ഹരികുമാര്‍, വിമന്‍സ് സ്റ്റഡീസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എം. മീരാഭായ്, റിസര്‍ച്ച് അസ്സോസിയേറ്റ് ഡോ.മെര്‍ലിന്‍ ജോസഫ് എന്നിവര്‍ സംസാരിക്കും.