എം.ബി.എ അഡ്മിഷന്‍


3 min read
Read later
Print
Share

കൊച്ചി സര്‍വ്വകലാശാല: ഫെബ്രുവരി 24, 2018

കൊച്ചി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2018 അധ്യയന വര്‍ഷത്തെ എം.ബി.എ (ഫുള്‍ ടൈം & പാര്‍ട്ട്‌ടൈം) പ്രോഗ്രാമുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ ക്ഷണിച്ചു. സീമാറ്റ് / കെമാറ്റ് / ക്യാറ്റ് (ഐ.ഐ.എം) സാധുവായ സ്‌കോര്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റായ www.cusat. ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484 2575310, 2575096.
ശാസ്ത്രദിന ശില്‍പ്പശാല
കൊച്ചി സര്‍വ്വകലാശാലയിലെ ബയോ ടെക്‌നോളജി വകുപ്പില്‍ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് 'ബയോ ടെക്‌നോളജിയിലെ സംരംഭകത്വ പരിപോഷണം' എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 26ന് രാവിലെ 9.30 ന് വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ബയോ ടെക്‌നോളജി രംഗത്തെ യുവ സംരംഭകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഈ മേഖലയിലെ വ്യത്യസ്ത സംരംഭങ്ങളെ കുറിച്ചും ഗ്രാന്റുകളുടെ ലഭ്യതയെകുറിച്ചും പേറ്റന്റ് രൂപീകരണത്തിലും ശില്‍പ്പശാലയില്‍ പരിശീലനം നല്‍കും. ലൈഫ് സയന്‍സിലെ സംരംഭകത്വ സാധ്യതകളെ കുറിച്ച് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ബയോ നെസ്റ്റ് സി.ഇ.ഒ ഡോ. സജി ജോര്‍ജ്ജ് എന്നിവര്‍ സംസാരിക്കും. ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ workshopcusat@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
'ശാസ്ത്രയാന്‍ 2018' ന് തുടക്കമായി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല കേന്ദ്ര സര്‍ക്കാറിന്റെ റൂസ പദ്ധതിയുടെ സഹകരണത്തോടെ നടത്തുന്ന കുസാറ്റ് 'ശാസ്ത്രയാന്‍ 2018' ന് നാസയിലെ ജെറ്റ്- പ്രൊപ്പല്‍ഷന്‍ കുസാറ്റ് ശാസ്ത്രജ്ഞന്‍ ഡോ. ഗൗതം ചതോപാധ്യായുടെ പ്രഭാഷണത്തോടെ തുടക്കം കുറിച്ചു. 'ഭൂമിയ്ക്കപ്പുറത്തേയ്ക്ക് ജീവന്‍ തേടിയുള്ള നാസയുടെ അന്വേഷണം' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിലവിലെ സാഹചര്യത്തില്‍ നാസയും മറ്റു സ്‌പേസ് ഏജന്‍സികളും ഭൂമിയ്ക്കപ്പുറത്ത് ജീവന്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ പ്രസക്തി, ഇത്തരം അന്വേഷണങ്ങള്‍ക്കായി നാസ വികസിപ്പിച്ച ഉപകരണങ്ങളും അവയുടെ സവിശേഷതകളും എല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ദൃശ്യങ്ങളുടെ സഹായത്തോടെ മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു ഡോ. ഗൗതം ചതോപാധ്യായുടെ പ്രസംഗം. ഇലട്രോണിക്‌സ് വകുപ്പ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. 'ശാസ്ത്രയാന്‍ 2018'ന്റെ കര്‍ട്ടന്‍ റെയ്‌സര്‍ ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത നിര്‍വഹിച്ചു. സര്‍വ്വകലാശാല ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന മേള 27, 28 തീയതികളില്‍ നടക്കും. ജനപ്രതിനിധികള്‍ക്കും, പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കൊച്ചി സര്‍വ്വകലാശാലയില്‍ നടക്കുന്ന വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ അവസരമുണ്ടായിരുക്കും.
ശാസ്ത്രയാനില്‍ കുടിവെള്ളം പരിശോധിക്കാം
കൊച്ചി സര്‍വ്വകലാശാല ശാസ്ത്രയാന്‍ 2018 ന്റെ ഭാഗമായി ഫെബ്രുവരി 27, 28 തീയതികളില്‍ സൗജന്യ കുടിവെള്ള പരിശോധന നടത്തുന്നു. സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ് സ്റ്റാളില്‍ 'വാട്ടര്‍ ക്ലിനിക്ക്' എന്ന പേരിലാണ് ജലപരിശോധന നടത്തുന്നത്. കെമിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ തയ്യാറാക്കിയ ജലപരിശോധന കിറ്റ് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വൃത്തിയുള്ള പാത്രത്തില്‍ കിണറില്‍ നിന്നും നേരിട്ട് കോരിയെടുത്ത അരലിറ്റര്‍ വെള്ളമാണ് പരിശോധനയ്ക്ക് കൊണ്ടുവരേണ്ടത്. കിണറില്‍ നിന്നും ജലം ശേഖരിക്കുമ്പോള്‍ വെള്ളം പരമാവധി ഇളകാതിരിക്കാന്‍ ശ്രദ്ധിക്കണം. പരിശോധനയുടെ റിപ്പോര്‍ട്ട് വാട്ടര്‍ ക്ലിനിക്കില്‍ നിന്നും തന്നെ ലഭ്യമാകുമെന്ന ഐ.ക്യു.എ.സി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് (ഫോണ്‍: 9847363660)

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram