എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി പ്രവേശന പരീക്ഷ: ഗ്രേഡ് കാര്‍ഡ് സമര്‍പ്പിക്കണം


4 min read
Read later
Print
Share

കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി പ്രവേശന പരീക്ഷാ യോഗ്യതാ ലിസ്റ്റ് www.cuonline.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ പുതുക്കിയ ബി.എസ്.സി കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് സമര്‍പ്പിക്കാത്തവര്‍ ജൂലായ് 24-ന് വൈകുന്നേരം അഞ്ച് മണിക്കകം cue4444@uoc.ac.in ഇ-മെയിലിലോ കെമിസ്ട്രി വിഭാഗത്തിലോ, എത്തിക്കണം.
ഒന്ന്, രണ്ട് സെമസ്റ്റര്‍ പി.ജി പരീക്ഷാ ഹാള്‍ടിക്കറ്റ്
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസം ജൂലായ് 28-ന് ആരംഭിക്കുന്ന പ്രീവിയസ് എം.എ / എം.എസ്.സി / എം.കോം (ഒന്നും രണ്ടും സെമസ്റ്റര്‍) പരീക്ഷകള്‍ക്ക് അപേക്ഷിച്ചവര്‍ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത്, അതില്‍ കാണുന്ന പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം. പരീക്ഷാ കേന്ദ്രം ഉറപ്പുവരുത്താന്‍ വെബ്‌സൈറ്റില്‍ കൊടുത്ത വിവരങ്ങളുമായി ഒത്തുനോക്കണം.വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലുള്ള നമ്പറില്‍ ബന്ധപ്പെടാം. മാന്വലായി അപേക്ഷിച്ചവര്‍ ഹാള്‍ടിക്കറ്റ് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റണം.
പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബി.കോം പ്രൊഫഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്, 2016 പ്രവേശനം) റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ജൂലായ് 23 മുതല്‍ 28 വരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് ഒന്ന് വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല ബി.പി.എഡ് ഇന്റഗ്രേറ്റഡ് (ത്രിവത്സരം), ബി.പി.എഡ് (ദ്വിവത്സരം), ബി.പി.എഡ് (ഒരു വര്‍ഷം), ബി.പി.ഇ (ത്രിവത്സരം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ഓഗസ്റ്റ് ഒന്ന് വരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് അഞ്ച് വരെയും അപേക്ഷിക്കാം. വിശദമായി വിജ്ഞാപനം വെബ്‌സൈറ്റില്‍.
പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എഡ് (2015 മുതല്‍ പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് എട്ടിന് ആരംഭിക്കും.
കാലിക്കറ്റ് സര്‍വകലാശാല എല്‍.എല്‍.ബി (2008 സ്‌കീം) ഒമ്പതാം സെമസ്റ്റര്‍ (പഞ്ചവത്സരം), അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സരം) റഗുലര്‍ / സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2016 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എച്ച്.എ / ബി.ടി.എച്ച്.എം (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലായ് 31 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ഓഗസ്റ്റ് മൂന്നിനകം ലഭിക്കണം.
കാലിക്കറ്റ് സര്‍വകലാശാല 2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി റേഡിയേഷന്‍ ഫിസിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
കാലിക്കറ്റ് സര്‍വകലാശാലാ സുവര്‍ണ്ണ ജൂബിലി ലോഗോ പുറത്തിറക്കി. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ജൂലായ് 29-ന് ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 2018 ഡിസംബര്‍ 31 വരെ നീളുന്ന വിവിധ അക്കാദമിക്, അക്കാദമികേതര പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്. പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ച് നടത്തിയ മത്സരത്തില്‍ നിന്ന് കോഴിക്കോട് കുതിരവട്ടം സ്വദേശി പി.സുനില്‍കുമാര്‍ വരച്ച ലോഗോ ആണ് തെരഞ്ഞടുത്തത്.
അന്തര്‍ കലാലയ മത്സരങ്ങളുടെ ഫിക്‌സ്ചര്‍ മീറ്റിംഗ് ജൂലായ് 27-ന്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ 2017-18 വര്‍ഷത്തെ കായിക മത്സരങ്ങളുടെ ഫിക്‌സ്ചര്‍ മീറ്റിംഗ് ജൂലായ് 27-ന് രാവിലെ പത്ത് മണിക്ക് സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തും. കോളേജുകളിലെ കായിക അധ്യാപകരോ, പ്രതിനിധിയോ യോഗത്തില്‍ പങ്കെടുക്കണം. പങ്കെടുക്കാത്ത കോളേജുകള്‍ക്ക് അന്തര്‍ കലാലയ മത്സരങ്ങളില്‍ പങ്കെടുക്കാനോ നടത്താനോ സാധിക്കില്ല. കോളേജുകള്‍ 2016-17 വര്‍ഷത്തെയും മുന്‍ വര്‍ഷങ്ങളിലെയും സ്‌പോര്‍ട്‌സ് അഫിലിയേഷന്‍ ഫീസ് യോഗത്തിന് മുമ്പായി സര്‍വകലാശാലയില്‍ അടച്ച് രസീതി കായിക പഠനവകുപ്പില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
റേഡിയേഷന്‍ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാല റേഡിയേഷന്‍ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ (മൂന്ന് ഒഴിവ്) കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തയിതി ജൂലായ് 31. 65 വയസ് കവിയാത്ത വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram