കനകമ്മ
ആലപ്പുഴ: പുന്നപ്ര തെക്ക് ശ്രീദേവി സദനത്തില്‍ പരേതനായ ദാമോദരപിള്ളയുടെ ഭാര്യ എല്‍. കനകമ്മ മണിയമ്മ (83) അന്തരിച്ചു. മക്കള്‍: ശ്രീദേവിയമ്മ, ഗോപാലകൃഷ്ണന്‍ നായര്‍, കോമളവല്ലി (ഓമന), ഗീത (ഡല്‍ഹി). മരുമക്കള്‍: സീത ജി. നായര്‍, ചന്ദ്രശേഖരന്‍ നായര്‍, ഉണ്ണിക്കൃഷ്ണന്‍ നായര്‍ (ഡല്‍ഹി), പരേതനായ ഗോപിനാഥന്‍ നായര്‍. സഞ്ചയനം വ്യാഴാഴ്ച 9ന്.
 
സതിയമ്മ
മുതുകുളം: പത്തിയൂര്‍ വെളുത്തറ വടക്കതില്‍ സതിയമ്മ (80) അന്തരിച്ചു. മകന്‍: അശോകന്‍ ആര്‍. മരുമകള്‍: പദ്മിനി എസ്. സഞ്ചയനം വെള്ളിയാഴ്ച 9ന്.
 
മീനാക്ഷിയമ്മ
മാന്നാര്‍:
കുരട്ടിക്കാട് രാജേഷ് ഭവനത്തില്‍ പരേതനായ വാസു നായരുടെ ഭാര്യ മീനാക്ഷിയമ്മ (90) അന്തരിച്ചു. മക്കള്‍: സദാശിവക്കുറുപ്പ്, രവീന്ദ്രക്കുറുപ്പ്, ബാലകൃഷ്ണക്കുറുപ്പ്, ശാന്താകുമാരി, ലീലാമണി, ശാരദ, പരേതരായ ജനാര്‍ദ്ദനക്കുറുപ്പ്, ദാമോദരക്കുറുപ്പ്. മരുമക്കള്‍: രാധാമണി, ഓമന, സതിയമ്മ, കൃഷ്ണകുമാരി, ഓമന, സുകുമാരന്‍ നായര്‍, പരേതരായ വാസുദേവന്‍ നായര്‍, മോഹനന്‍. സഞ്ചയനം വ്യാഴാഴ്ച 9ന്.
 
കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു
അമ്പലപ്പുഴ: ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് പരിക്കേറ്റ നിര്‍മാണത്തൊഴിലാളി മരിച്ചു. വണ്ടാനം മാക്കിയില്‍ ഗോപകുമാറാ(55)ണ് മരിച്ചത്. തിങ്കളാഴ്ച രാമങ്കരിയില്‍ കെട്ടിടനിര്‍മാണത്തിനിടെയാണ് വീണത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. ഭാര്യ: രാഗിണി. മക്കള്‍: നയന, നവീന്‍. മരുമകന്‍: ശ്രീഹരി. സഞ്ചയനം വ്യാഴാഴ്ച 9ന്.
 
അച്ഛന്‍ മകനെ അടിച്ചുകൊന്നു
മുതുകുളം: കുടുംബവഴക്കിനെത്തുടര്‍ന്ന് അച്ഛന്‍ മകനെ അടിച്ചുകൊന്നു. കണ്ടല്ലൂര്‍ തെക്ക് വെട്ടുതറ കോളനി രാജേഷ് ഭവനത്തില്‍ സുരേഷി(33)നെയാണ് അച്ഛന്‍ രാമചന്ദ്രന്‍(60) കൊലപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ടോടെയാണ് ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുന്നത്. വീടിന് അന്‍പത് മീറ്റര്‍ കിഴക്ക് വെള്ളക്കെട്ടിന് സമീപത്ത് വെച്ച് രാമചന്ദ്രന്‍ സുരേഷിനെ വടികൊണ്ട് അടിക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയശേഷം രാമചന്ദ്രന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
കനകക്കുന്ന് എസ്.ഐ. കെ.പി. വിനോദ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആസ്​പത്രിയിലേക്ക് മാറ്റി. മൂക്കിന് താഴെ ശക്തമായി അടിയേറ്റ പാടുണ്ട്. ലഹരിക്ക് അടിമയായ സുരേഷ് നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം കണ്ടല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആക്രമണം നടത്തിയതിന് ഇയാള്‍ക്കെതിരെ കനകക്കുന്ന് പോലീസ് കേസെടുത്തിരുന്നു. പോലീസിന് നേരെയും അക്രമം കാട്ടിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് വേലന്‍ചിറ ജങ്ഷനില്‍ ബഹളമുണ്ടാക്കിപ്പോള്‍ പോലീസിന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് തിരികെയെത്തിയതിനുശേഷവും ഇടയ്ക്കിടെ വീട്ടില്‍ മദ്യപിച്ച് എത്തി കലഹമുണ്ടാക്കുമായിരുന്നു.
സുരേഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. വിവാഹമോചനക്കേസ് നടന്നുവരികയാണ്. രാമചന്ദ്രന്റെ കൈക്കും കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അമ്മ: സുമംഗല.
 
കോണ്‍ഗ്രസ് നേതാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്പലപ്പുഴ: കാര്‍ഷിക വികസനസമിതി യോഗം കഴിഞ്ഞ് മടങ്ങിയ കോണ്‍ഗ്രസ് നേതാവ് വാഹനാപകടത്തില്‍ മരിച്ചു. കോണ്‍ഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്ത് കാര്‍ഷിക സമിതിയംഗവുമായ നീര്‍ക്കുന്നം മൂന്നുപറയില്‍ മജീദാ(60)ണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ദേശീയപാതയില്‍ നീര്‍ക്കുന്നത്തായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിതവേഗത്തിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴ വടക്ക് കൃഷി ഓഫീസര്‍ കെ.ജെ. മേഴ്‌സി (45) നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മജീദിനെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആബിദ. മക്കള്‍: നജാഫ്, നവാഫ്, നജീഫ്. മരുമക്കള്‍: റസ്‌നി. കബറടക്കം ഞായറാഴ്ച 11.30ന് നീര്‍ക്കുന്നം കിഴക്കേ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
 
ജനാര്‍ദ്ദനന്‍
മാരാരിക്കുളം: വടക്ക് പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ പനന്പില്‍ സ്വാതന്ത്ര്യസമരസേനാനിയും സി.പി.ഐ. നേതാവുമായിരുന്ന പി.കെ. ജനാര്‍ദ്ദനന്‍ (92) അന്തരിച്ചു. മക്കള്‍: അജയകുമാര്‍, ശ്യാമള, ബേബി, ബാബു, വിജയമ്മ, അനിരുദ്ധന്‍, സുനില്‍കുമാര്‍, കനകമ്മ, ഉഷ. മരുമക്കള്‍: വിജയന്‍, ശിവദാസ്, മായാദേവി, പരേതനായ വിജയന്‍, അജിത, സന്ധ്യ, രാജു, മണി.
 
ഗൗരി
മാരാരിക്കുളം: വടക്ക് പഞ്ചായത്തില്‍ 17-ാം വാര്‍ഡില്‍ ചൂത്തനാട്ട് പരേതനായ നാരായണന്റെ ഭാര്യ ഗൗരി (93) അന്തരിച്ചു. മക്കള്‍: വിജയന്‍, വിജയമ്മ, പ്രകാശന്‍, ചന്ദ്രന്‍, ചന്ദ്രിക. മരുമക്കള്‍: അമ്മിണി, പവിത്രന്‍, അംബിക, പ്രസന്ന, കമലാസനന്‍. ശവസംസ്‌കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പില്‍.
 
തങ്കമ്മ
മാന്നാര്‍:
എണ്ണയ്ക്കാട് കുഴിവേലില്‍ പുത്തന്‍വീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ തങ്കമ്മ (84) അന്തരിച്ചു. മക്കള്‍: വിശ്വനാഥന്‍ നായര്‍ (പ്രസിഡന്റ്, ശ്രീകൃഷ്ണ സേവാസംഘം, എണ്ണയ്ക്കാട്), വേണുഗോപാല്‍ (ദുബായ്), രഘുനാഥ് (കെ.എസ്.എ.), പരേതനായ സുരേന്ദ്രനാഥ്. മരുമക്കള്‍: ഇന്ദിര, രാജലക്ഷ്മി, രാജി. ശവസംസ്‌കാരം തിങ്കളാാഴ്ച 2ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച 9ന്.
 
ദാമോദരന്‍ ആചാരി
ചെട്ടികുളങ്ങര:
ഈരേഴ വടക്ക് കല്ലിക്കാട്ട് തറയില്‍ ദാമോദരന്‍ ആചാരി (85) അന്തരിച്ചു. ഭാര്യ: പരേതയായ കമലമ്മ. മക്കള്‍: ശശിധരന്‍, ഇന്ദിര, സത്യബാലന്‍, തങ്കമണി, ലതിക, ലീല. മരുമക്കള്‍: ഓമന, പരമേശ്വരന്‍, വത്സല, രങ്കനാഥന്‍, ചന്ദ്രന്‍, രാധാകൃഷ്ണന്‍. സഞ്ചയനം ബുധനാഴ്ച 9ന്.
 
കുഞ്ഞിപ്പെണ്ണ്
മാവേലിക്കര: തഴക്കര കല്ലുവെട്ടാംകുഴിയില്‍ പരേതനായ കിട്ടന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (92) അന്തരിച്ചു. മക്കള്‍: കൃഷ്ണന്‍കുട്ടി, ചെല്ലമ്മ, ശാന്ത, ശശികുമാരന്‍, രവീന്ദ്രന്‍, പരേതനായ നാണു.
 
പി.ഇ. തോമസ്
ചെങ്ങന്നൂര്‍:
പട്ടാറയില്‍ പി.ഇ. തോമസ് (കുഞ്ഞുമോന്‍-61) അന്തരിച്ചു. ഭാര്യ: ചെങ്ങന്നൂര്‍ ഉഴത്തില്‍ കുടുംബാംഗം വത്സമ്മ തോമസ്. മക്കള്‍: രാജി, രഞ്ജിത്ത്, റിജോ. മരുമക്കള്‍: ബിജു (ദുബായ്), സ്മിത, സിനു. ശവസംസ്‌കാരം ഞായറാഴ്ച 2.30ന് ചെങ്ങന്നൂര്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.
 
തങ്കമ്മ
ചെങ്ങന്നൂര്‍: വെണ്മണി കുന്നയ്ക്കല്‍ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (97) അന്തരിച്ചു. മക്കള്‍: അമ്മിണി, പരേതനായ കുഞ്ഞുമോന്‍. മരുമക്കള്‍: മറിയാമ്മ, രാജന്‍. ശവസംസ്‌കാരം ഞായറാഴ്ച 2.30ന് വെണ്മണി സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.
 
ബാലകൃഷ്ണന്‍
ചെങ്ങന്നൂര്‍: പുലിയൂര്‍ രഞ്ജിനി ഭവനില്‍ ബാലകൃഷ്ണന്‍ (56) അന്തരിച്ചു. ഭാര്യ: ലീലാമ്മ. മക്കള്‍: നീതു, ഗീതു. ശവസംസ്‌കാരം തിങ്കളാഴ്ച 10ന് മഴുക്കീര്‍ ടി.പി.എം. സെമിത്തേരിയില്‍.
 
ഔസേഫ് തോമസ്
പൂച്ചാക്കല്‍:
തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍, തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13ാം വാര്‍ഡ് ളായിപറമ്പില്‍ ടി. ഔസേഫ് തോമസ് (77) അന്തരിച്ചു. ഭാര്യ: മേരി (തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക). മക്കള്‍: ജോമി ജോസഫ് (അധ്യാപകന്‍, മണപ്പുറം സെന്റ് തേരേസാസ് സ്‌കൂള്‍), ജാസ്മി, ജോളി ജോസഫ്, ജയ്ഷി ജോസഫ്. മരുമക്കള്‍: രജനി, സെബാസ്റ്റ്യന്‍, സജി പോള്‍, ജോസ് പോള്‍.
 
ഉമൈബാന്‍
ചേര്‍ത്തല: പൊന്നാംവെളി വെട്ടത്തില്‍ പുത്തന്‍പുരയില്‍ പരേതനായ ഇസ്മയിലിന്റെ ഭാര്യ ഉമൈബാന്‍ (82) അന്തരിച്ചു. മക്കള്‍: സുബൈര്‍, സുര്‍ഫത്ത്, ലൈമ, സൈബുന്നീസ, സലിം സത്താര്‍. മരുമക്കള്‍: മീതിയന്‍, സെയ്തുമുഹമ്മദ്, നജമുക്കുട്ടി, ആബിദ, സുള്‍ഫത്ത്.
 
കുഴഞ്ഞുവീണ് മരിച്ചു
മുതുകുളം: സൗദി അറേബ്യയിലെ ജിദ്ദയില്‍ മത്സ്യബന്ധനത്തിനിടെ ആറാട്ടുപുഴക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കള്ളിക്കാട് ചാലുങ്കല്‍ വീട്ടില്‍ പരേതനായ ചെല്ലപ്പന്റെ മകന്‍ രത്‌നേഷ് (46) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പ് മത്സ്യബന്ധന ബോട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രത്‌നേഷിനെ കരയ്‌ക്കെത്തിച്ച് ആസ്​പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ജിദ്ദയിലെ കംഫിദ ആസ്​പത്രി മോര്‍ച്ചറിയില്‍. അമ്മ: ചെല്ലമ്മ. ഭാര്യ: മോളി. മക്കള്‍: ആകര്‍ഷ്, രേഷ്മ.
 
സൈക്കിളിന് പിന്നില്‍ കാറിടിച്ച് മരിച്ചു
ഭഗവതിപ്പടി: സൈക്കിളിന് പിന്നില്‍ കാറിടിച്ച് ഈരേഴ തെക്ക് ചാങ്ങയില്‍ ചന്ദ്രശേഖരന്‍പിള്ള (80) മരിച്ചു. ചെട്ടികുളങ്ങര കമുകുംവിള ജങ്ഷന് സമീപമായിരുന്നു അപകടം.
അപകടശേഷം കാര്‍ നിര്‍ത്താതെപോയി. വെള്ളിയാഴ്ച പകല്‍ 2.30ന് ആയിരുന്നു സംഭവം. കായംകുളം പോലീസ് കേസെടുത്തു. ശവസംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.
 
ആശാ വര്‍ഗീസ് സാബു
കല്ലിശ്ശേരി:
ഉമയാറ്റുകര മാര്‍ത്തോമ്മ ഇടവക വികാരി കലയപുരം കളിലുവിള പുത്തന്‍വീട്ടില്‍ റവ. കെ.പി. സാബുവിന്റെ ഭാര്യ ആശാ വര്‍ഗീസ് സാബു (47) അന്തരിച്ചു. മക്കള്‍: അര്‍പ്പിത, അനുഗ്രഹ. ശവസംസ്‌കാരം ചൊവ്വാഴ്ച 10ന് കലയപുരം ശാലോം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.
 
വി.എം. ജോര്‍ജ്
തിരുവന്‍വണ്ടൂര്‍: റിട്ട. ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, തിരുവന്‍വണ്ടൂര്‍ വാണിയപ്പുരയ്ക്കല്‍ വി.എം. ജോര്‍ജ് (84) അന്തരിച്ചു. ഭാര്യ: കുഴിക്കാല കല്ലുമ്പുറത്ത് പരേതയായ മറിയാമ്മ ജോര്‍ജ് (റിട്ട. ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്). മക്കള്‍: ഫെന്‍സി, ബിനോയ് (മിഷനറി, മിഷന്‍സ് ഇന്‍ഡ്യ നവജീവോദയം), ടൈറ്റസ് ജി. വാണിയപ്പുരയ്ക്കല്‍ (കേരള കോണ്‍ഗ്രസ്-എം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, തിരുവന്‍വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്). മരുമക്കള്‍: ജേക്കബ് മാത്യു, ജോയ്‌സ്, മീന. ശവസംസ്‌കാരം ഞായറാഴ്ച 3.30ന് ഉമയാറ്റുകര മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.
 
ശ്രീലങ്കയില്‍ അന്തരിച്ചു
പാണ്ടനാട് നോര്‍ത്ത്:
പ്രയാര്‍ കുന്നിക്കോട്ട് സുദര്‍ശനന്‍ (46) ശ്രീലങ്കയില്‍ അന്തരിച്ചു. ഭാര്യ: ശെല്‍വറാണി (ശ്രീലങ്ക). ശവസംസ്‌കാരം പിന്നീട്.
 
ലീലമ്മ
ചേര്‍ത്തല:
വയലാര്‍ ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡ് കാവില്‍ കുളവന്‍ചിറയില്‍ പരേതനായ കേശവന്‍നായരുടെ ഭാര്യ ലീലമ്മ (85) അന്തരിച്ചു. മക്കള്‍: അമ്മിണി, ശ്യാമള, രാമചന്ദ്രന്‍, ബാലചന്ദ്രന്‍, പ്രീത, പരേതയായ രാജമ്മ. മരുമക്കള്‍: കെ.പി. നായര്‍, അജിത, ഗീത, മോഹനന്‍, പരേതരായ ഭാസ്‌കരന്‍ നായര്‍, കൃഷ്ണരാജ്. സഞ്ചയനം ഒമ്പതിന് രാവിലെ ഒമ്പതിന്.
 
കുഞ്ഞുമ്മാബീവി
കായംകുളം: പുള്ളിക്കണക്ക് തണ്ടാണിമൂട്ടില്‍ പരേതനായ ഷാബ്ദീന്‍കുഞ്ഞിന്റെ ഭാര്യ കുഞ്ഞുമ്മാബീവി (90) അന്തരിച്ചു. മക്കള്‍: നബീസാബീവി, ഖാലിദ്കുഞ്ഞ്, മുഹമ്മദ്കുഞ്ഞ്. മരുമക്കള്‍: കുഞ്ഞുണ്ണി (റിട്ട. എക്ലൈസ് ഉദ്യോഗസ്ഥന്‍), സുബൈദ, ഹലീമാബീവി.
 
തീവണ്ടിതട്ടി വയോധിക മരിച്ചു
ചെങ്ങന്നൂര്‍:
ചെങ്ങന്നൂരില്‍ തീവണ്ടിതട്ടി വയോധിക മരിച്ചു. തിട്ടമേല്‍ മണ്ണാന്തേറയില്‍ രാഘവന്റെ ഭാര്യ തങ്കമ്മ (80) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30് പേരിശ്ശേരി മഠത്തുംപടി റെയില്‍വേക്രോസ്സിനും ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനും ഇടയില്‍ റെയില്‍പാളത്തിനു സമീപമാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
 
കൃഷ്ണന്‍കുട്ടി
തകഴി: അഖിലകേരള ഹിന്ദു സാംബവര്‍ മഹാസഭ തകഴി 13-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് നാലുപറ വളഞ്ഞവട്ടം കൃഷ്ണന്‍കുട്ടി (60) അന്തരിച്ചു. സഞ്ചയനം വെള്ളിയാഴ്ച 9ന്.
 
ആനന്ദന്‍
മഹാദേവികാട്: കുറ്റിപ്പറമ്പില്‍ കിഴക്കതില്‍ ആനന്ദന്‍ (69) അന്തരിച്ചു. മക്കള്‍: അനില്‍കുമാര്‍, അജി, ജയ. മരുമക്കള്‍: പ്രസന്ന, സജിത, ഉണ്ണി. സഞ്ചയനം ബുധനാഴ്ച 9ന്.
 
ചന്ദ്രശേഖരന്‍നായര്‍
മിത്രക്കരി: മിത്രക്കരി വാഴേകാട് ചന്ദ്രശേഖരന്‍നായര്‍ (82) അന്തരിച്ചു. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മകന്‍: ഉണ്ണിക്കൃഷ്ണന്‍. മരുമകള്‍: സന്ധ്യ.
 
സുമതി
കുടശ്ശനാട്: ഈഴവരേത്ത് വടക്കതില്‍ പരേതനായ രാഘവന്റെ ഭാര്യ സുമതി (87) അന്തരിച്ചു. മക്കള്‍: പരേതരായ രവീന്ദ്രന്‍, രമണി, രഘു. മരുമകള്‍: ലക്ഷ്മി. ശവസംസ്‌കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പില്‍.
 
എ.ജി. ദാമോദരന്‍ പിള്ള
ചെങ്ങന്നൂര്‍:
ആക്കനാട്ടുമലയില്‍ എ.ജി. ദാമോദരന്‍ പിള്ള (82) അന്തരിച്ചു. ഭാര്യ: രോഹിണിയമ്മ. മക്കള്‍: പുഷ്പകുമാരി, മനോജ് കുമാര്‍, ശ്രീരാജ്. മരുമക്കള്‍: ശ്രീകുമാരന്‍, രാജി, സരിത. ശവസംസ്‌കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.
 
ശങ്കരി അമ്മ
കായംകുളം: കണ്ടല്ലൂര്‍ വടക്ക് വടക്കടത്ത് കിഴക്കതില്‍ രാമകൃഷ്ണപ്പണിക്കരുടെ ഭാര്യ ശങ്കരി അമ്മ (75) അന്തരിച്ചു. മക്കള്‍: രാധാമണി (ഗവ.ആയൂര്‍വേദ ആസ്​പത്രി), കൃഷ്ണമൂര്‍ത്തി, ഗീത (ഹരിപ്പാട് ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍), വേണുഗോപാല്‍ (ജില്ലാ സഹകരണ ബാങ്ക്), പരേതനായ ശശികുമാര്‍. മരുമക്കള്‍: പ്രസന്നകുമാരി, പി.എന്‍. ശിവരാമന്‍ (റിട്ട.അധ്യാപകന്‍), മധു (എക്‌സ് സര്‍വ്വീസ്), ഉഷ (പുതിയവിള സഹകരണ ബാങ്ക്). ശവസംസ്‌കാരം ഞായറാഴ്ച വൈകിട്ട് 6ന് വീട്ടുവളപ്പില്‍.
 
ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ലോറികള്‍ക്കിടയില്‍ കുരുങ്ങി മരിച്ചു
ചേര്‍ത്തല:
ദേശീയപാതയില്‍ ചേര്‍ത്തല 11-ാം മൈല്‍ കവലയില്‍ ടിപ്പര്‍ ലോറിക്കും ടാങ്കര്‍ലോറിക്കും ഇടയില്‍ കുരുങ്ങി ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. കടക്കരപ്പള്ളി സോമവിലാസത്തില്‍ രാമചന്ദ്രന്‍നായരുടെ മകന്‍ രാഹുല്‍ ആര്‍.ബാബു (25), ആലപ്പുഴ നെഹ്രുട്രോഫി വാര്‍ഡില്‍ നടുചിറയില്‍ (ധനേഷ് ഭവനില്‍) ധര്‍മ്മജന്റെ മകന്‍ ധനേഷ് (26) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 9.45 നായിരുന്നു അപകടം. ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്നു പെട്ടെന്നു ബ്രേക്കിട്ട ടിപ്പര്‍ ലോറിക്കു പിന്നില്‍ നിര്‍ത്തിയ ബൈക്കില്‍ പിന്നില്‍ ടാങ്കര്‍ലോറി ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഇരു ലോറികള്‍ക്കും ഇടയില്‍ കുരുങ്ങി ഞെരിയുകയായിരുന്നു. ഇരുവര്‍ക്കും തലയ്ക്കാണു ക്ഷതമേറ്റത്. വാഹനങ്ങള്‍ മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്. രാഹുല്‍ ആര്‍.ബാബു സംഭവസ്ഥലത്തും ധനേഷ് സ്വകാര്യ ആസ്​പത്രിയിലുമാണ് മരിച്ചത്. രാഹുലിന്റെ ബൈക്കില്‍ ലിഫ്റ്റു ചോദിച്ചുകയറിയതാണ് ധനേഷ്.
തിരുവിഴയില്‍വച്ച് ധനേഷിന്റെ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനെത്തുടര്‍ന്ന് തിരികെപ്പോയി പെട്രോള്‍ വാങ്ങി വരുമ്പോളാണ് ലിഫ്റ്റ് ചോ!ദിച്ചത്. അപകടം നടന്ന സ്ഥലത്തിന്റെ ഒന്നരകിലോമീറ്റര്‍ അകലെ മാത്രം വച്ചാണ് രാഹുലിന്റെ ബൈക്കില്‍ കയറിയത്. അപകടത്തെ തുടര്‍ന്ന് ഏറെനേരം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
എറണാകുളത്തെ സ്വകാര്യകമ്പനിയുടെ സെയില്‍സ് മാനേജരായിരുന്നു രാഹുല്‍. കന്പനി ആവശ്യത്തിനായി ആലപ്പുഴയിലേക്കു പോകുമ്പോഴായിരുന്നു അപകടം. അമ്മ: ലത, സഹോദരി: രഞ്ജിത. അവിവാഹിതനാണ്.
നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച ധനേഷ്. സഹോദരിയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വയലാറിലെത്തിയശേഷം ധനേഷ് രാവിലെ കാഞ്ഞിരംചിറയിലുള്ള ജോലിസ്ഥലത്തേക്കു പോവുകയായിരുന്നു. അമ്മ: ലീല, സഹോദരി: ധന്യ.
ഇരുവരുടെയും മൃതദേഹം ചേര്‍ത്തല താലൂക്കാസ്​പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
 
മിനി ലോറിയില്‍ കൊണ്ടുപോയ ടിന്‍ഷീറ്റ് തലയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ചു
കായംകുളം:
പന്തല്‍പണിക്കുള്ള സാധനങ്ങള്‍ കയറ്റിപ്പോയ മിനി ലോറിയില്‍നിന്ന് ടിന്‍ ഷീറ്റ് തലയില്‍ വീണ് സൈക്കിള്‍ യാത്രികന്‍ മരിച്ചു. കൃഷ്ണപുരം കാപ്പില്‍മേക്ക് പിരളശ്ശേരില്‍ പാച്ചന്റെ മകന്‍ വിമലന്‍ (45) ആണ് മരിച്ചത്. െമയ് ഒന്നിന് ഉച്ചയ്ക്ക് ദേശീയപാതയില്‍ കൊറ്റുകുളങ്ങരയ്ക്ക് സമീപംവെച്ചായിരുന്നു അപകടം. ബോര്‍മാ ജീവനക്കാരനാണ്. ലോറി പൈട്ടന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ ടിന്‍ഷീറ്റ് തെന്നിവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിമലനെ കായംകുളം ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകള്‍: ലക്ഷ്മി.
 
കമലമ്മ
ആലപ്പുഴ:
പൂന്തോപ്പ് വാര്‍ഡില്‍ കൊല്ലശ്ശേരി വെളിയില്‍ ദിവാകരന്റെ ഭാര്യ കമലമ്മ (82) അന്തരിച്ചു. മക്കള്‍: സത്യദാസ്, ധര്‍മ്മപ്രിയ, ജയചന്ദ്രന്‍ (രാഗം ജുവലേഴ്‌സ്, കൊമ്മാടി), ശോഭന, സുജാത, രാജേഷ്. മരുമക്കള്‍: സ്‌നേഹലത, മോഹനന്‍, സമിത, സുരേഷ്, പരേതനായ വിപിന്‍. സഞ്ചയനം 10ന് ഉച്ചയ്ക്ക് 12ന്.
 
ഡാനിയേല്‍
കായംകുളം: കൃഷ്ണപുരം പാലസ് വാര്‍ഡില്‍ മണപ്പുറത്ത് പാലമുറ്റത്ത് വീട്ടില്‍ കെ. ഡാനിയേല്‍ (74) അന്തരിച്ചു. റൂര്‍ക്കേല ഫെര്‍ട്ടിലൈസര്‍ പ്ലാന്റിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ചിന്നമ്മ. ശവസംസ്‌കാരം ഞായറാഴ്ച 2ന് കൃഷ്ണപുരം സെന്റ് ജോണ്‍സ് സി.എസ്.ഐ. പള്ളി സെമിത്തേരിയില്‍.