കൃഷി നഷ്ടമാെണന്ന് പരിതപിക്കുന്നവര്‍ രാധയെ ഒന്ന് പരിചയപ്പെട്ടുനോക്കണം. സമ്മിശ്ര കൃഷിയില്‍ എങ്ങനെ വിജയം കൊയ്യാമെന്ന് രാജാക്കാട് കണ്ടമംഗലത്ത് രാധ എന്ന വീട്ടമ്മ പറഞ്ഞുതരും.
പാട്ടത്തിനെടുത്ത ഒന്നരയേക്കര്‍ സ്ഥലത്ത് വാഴകൃഷിക്കൊപ്പം ഇടവിളകള്‍ ലാഭകരമായി കൃഷി ചെയ്യുന്നുണ്ട് ഇവര്‍. ഇതിലൂടെ മികച്ച ലാഭവും.ഭര്‍ത്താവ് കൃഷ്ണനും കാര്‍ഷിക രംഗത്ത് സജീവമാണ്. സ്വന്തമായി കൃഷി ചെയ്യണമെന്ന ആഗ്രഹം ഭര്‍ത്താവിനോട് പറഞ്ഞു.
ഉടനടിയെത്തി സമ്മതം. തുടര്‍ന്ന് ഒന്നരയേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ആരംഭിച്ചു. കൃഷിച്ചെലവ് എങ്ങനെ കുറയ്ക്കാം എന്ന ചിന്തയാണ് രാധയെ ഇടവിളകൃഷിയിലേക്ക് നയിച്ചത്.
തുടര്‍ന്ന് ഇടവിളയായി വാഴകൃഷിയോടൊപ്പം പയര്‍, ബീന്‍സ്, കൂര്‍ക്ക, കുറ്റിബീന്‍സ്, തക്കാളി, പച്ചമുളക് എന്നിവയും നട്ടുപരിപാലിച്ചു. മികച്ച വിളവ് ലഭിച്ചതിനാല്‍ സമ്മിശ്ര കൃഷിയില്‍ ആത്മവിശ്വാസം വര്‍ധിച്ചു.
സമീപത്തുതന്നെയായി പാവലും മധുരക്കിഴങ്ങും കപ്പയും വിജയകരമായി ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. രാജാക്കാട് കൃഷി ഭവനിലെ ഉദ്യോഗസ്ഥരുടെ മാര്‍ഗ നിര്‍ദേശവും രാധയ്ക്ക് ലഭിക്കുന്നുണ്ട്.