സാനിറ്ററി നാപ്കിന്‍ ഇനി വാഴയില്‍ നിന്നും നിര്‍മിക്കാം


നിത.എസ്.വി

1 min read
Read later
Print
Share

ഗ്രാമീണ മേഖലയിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് ആശ്വസമായിരിക്കും ഇത്തരമൊരു ഉത്പന്നം

ഗുജറാത്തിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് തൃശൂരില്‍ നടന്ന വൈഗ അന്താരാഷ്ട്ര മേളയിലെത്തിയത് ഒരു പുതിയ ആശയവുമായാണ്. വാഴയുടെ ഉള്‍ഭാഗത്തുള്ള കാമ്പിന്റെ പള്‍പ്പ് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിന്‍ നിര്‍മിക്കാനുള്ള വിദ്യയാണ്‌ ഇവരുടെ കൈയിലുള്ളത്.

നര്‍മദ ജില്ലയിലെ കൃഷിക്കാരനായ അനില്‍ വാരിയ പരിചയപ്പെടുത്തുന്നത് ഗ്രാമീണ മേഖലയിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്ന പ്രകൃതി ദത്തമായ നാപ്കിനാണ്. ശാശ്വത് എന്ന കമ്പനിയാണ് വാഴയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ മുന്‍കൈ എടുത്തിരിക്കുന്നത്.

ഇത്തരം നാപ്കിനുകള്‍ നൂറ് ശതമാനം സുരക്ഷിതവും ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ മണ്ണിനോടൊപ്പം അഴുകുന്നതുമാണെന്ന് ഇവര്‍ പറയുന്നു. വ്യാവസായികമായി ഇത്തരം നാപ്കിനുകള്‍ ഉണ്ടാക്കാനുള്ള ശ്രമം ഇവര്‍ നടത്തുന്നുണ്ട്. ഒരു നാപ്കിന്‍ വെറും മൂന്നോ നാലോ രൂപയ്ക്ക് കിട്ടുമെന്നതാണ് മറ്റൊരു പ്രത്യേകത.

നാപ്കിന്‍ കൂടാതെ വാഴനാര് കൊണ്ടുള്ള മൂല്യ വര്‍ധിത ഉത്പന്നങ്ങളും ഇവര്‍ നിര്‍മിക്കുന്നു. ഫൈബര്‍, പ്ലേറ്റ്, കപ്പ്, വെര്‍മി കമ്പോസ്റ്റ്, കരകൗശല വസ്തുക്കള്‍,ലിക്വിഡ് ഫെര്‍ട്ടിലൈസര്‍ എന്നിവയെല്ലാം വാഴയില്‍ നിന്നും നിര്‍മിക്കാമെന്ന് ഇവര്‍ കാണിച്ചു തരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയും വാഴക്കാമ്പിന്റെ പള്‍പ്പില്‍ നിന്ന് ഉണ്ടാക്കിയിരിക്കുന്നു.

Contact number: 94294 46365

Content highlights: Agriculture, Value added products, sanitary napkin

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram