നേരത്തെ ഫലം തരുന്ന പ്ലാവ്


രാജേഷ് കാരാപ്പള്ളില്‍

1 min read
Read later
Print
Share

കൃഷി ചെയ്ത് ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ ഫലം തന്നു തുടങ്ങുന്ന ഇവയില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ചക്ക പാകമായി തുടങ്ങും.

കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ചക്കകാലം എത്തുന്നതിനു മുമ്പ് ഫലം തരുന്ന ഒരു കുള്ളന്‍'പ്ലാവിനം വിയറ്റ്‌നാമില്‍ നിന്നെത്തി. കൃഷി ചെയ്ത് ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ ഫലം തന്നു തുടങ്ങുന്ന ഇവയില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ചക്ക പാകമായി തുടങ്ങും. ഇവയ്ക്ക് വര്‍ഷത്തില്‍ പല തവണ കായ്കള്‍ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്.

വിയറ്റ്‌നാം പ്ലാവിന്റെ ചക്കകള്‍ ചെറുതാണ്. ചുളകള്‍ക്ക് മഞ്ഞനിറം.,രുചികരം. പഴുപ്പിച്ചും,പാകം ചെയ്തും കഴിക്കാന്‍ വിശേഷം.. വലിയ ചെടിച്ചട്ടിയിലോ, വീടുകളിലെ മട്ടുപ്പാവിലെ കൃഷിയിടത്തിലോ വളര്‍ത്താന്‍ വിയറ്റ്‌നാം പ്ലാവ് അനുയോജ്യമാണ്. ഇവ കൃഷി ചെയ്യാന്‍ വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് അനുയോജ്യം. തൈകള്‍ നടുമ്പോള്‍ ജൈവവളങ്ങള്‍ ചേര്‍ക്കണം. വേനല്‍ക്കാലത്ത് ചെറുതൈകള്‍ക്ക് പരിമിത തോതില്‍ ജലസേചനവുമാകാം. മഴക്കാലത്ത് കമ്പുകളില്‍ ചീക്കല്‍ രോഗം കണ്ടാല്‍ ബോര്‍ഡോ കുഴമ്പ് തേച്ച് നിയന്ത്രിക്കാം.

തായ്ത്തടിക്ക് വണ്ണം വയ്ക്കുന്നതു വരെ മുളങ്കമ്പുകള്‍ ചുവട്ടില്‍ ഉറപ്പിച്ച് കെട്ടിക്കൊടുക്കണം. ചക്കകളുടെ കനം കാരണം തായ്ത്തടി വളഞ്ഞ് ഒടിയാതിരിക്കാനാണിത്. അടുക്കളത്തോട്ടത്തിലെ ചെറിയ കൃഷിയിടത്തിന് അനുയോജ്യമാണ് വിയറ്റ്‌നാം പ്ലാവ്. ഇവയുടെ ബഡ്‌തൈകള്‍ നാട്ടില്‍ പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട് .

Contact number: 94952 34232

Content highlights: Vietnam jackfruit, Agriculture, Organic farming

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram