അടയുടെ രൂപത്തിലുള്ള ചക്കപ്പഴം വത്സന്‍ ആസ്വദിക്കാം
ചേരുവകള്‍
1 ഇടത്തരം വരിക്കച്ചക്ക പഴുത്തത് ചുള അടര്‍ത്തി വട്ടത്തില്‍ അരിഞ്ഞത്
1 തേങ്ങ ചുരണ്ടിയത്
2 ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്ത അരി
അര കിലോ ശര്‍ക്കര
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് തിളയ്ക്കുന്ന വെള്ളം
ആവശ്യത്തിന് ചുക്ക്, ഏലയ്ക്ക പൊടിച്ചത്
ആവശ്യത്തിന് വാഴയില ചതുരത്തില്‍ കീറിയത്
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വച്ചിരിക്കുന്ന ചക്ക ഇളക്കി വേവിക്കുക. ശര്‍ക്കര ഉരുക്കിച്ചേര്‍ത്ത് ചക്കച്ചുള കഷണങ്ങള്‍ ഉടയാത്ത തരത്തില്‍ വരട്ടിയെടുക്കുക. തേങ്ങയും ചുക്കും ഏലക്കയും പൊടിച്ചതും ഇതില്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതത്തിനെ തീന്‍ എന്നാണ് പറയുന്നത്.
വെള്ളത്തില്‍ കുതിര്‍ത്തിയെടുത്ത അരിയും ഉപ്പും അല്‍പം വെള്ളത്തില്‍ കട്ടിയായി അരിച്ചെടുക്കുക (അരി നന്നായി പൊടിച്ചെടുത്താലും മതി). ഇനി തിളയ്ക്കാന്‍ തുടങ്ങുന്ന വെള്ളം ഇതിലേക്ക് ഒഴിച്ച് നിര്‍ത്താതെ ഇളക്കി ഇഡ്ഡലി മാവിന്റെ പരുവത്തിലാക്കുക.
അരിമാവ് വാഴയിലയില്‍ ലോലമായി നിരത്തുക. ലഡ്ഡു വലിപ്പത്തില്‍ തീന്‍ എടുത്ത് നിരത്തിയ മാവിന് മീതെ പാതിഭാഗം നിരത്തുക. അടയുടെ ആകൃതിയില്‍ ഇല തെറുത്ത് അപ്പച്ചെമ്പില്‍ വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിന് മീതെ അടുക്കി വേവിക്കുക.