ബീനാച്ചി: ചക്കകൊണ്ട് വിവിധ വിഭവങ്ങള്‍ തയ്യാറാക്കി ബീനാച്ചി ഗവ. ഹൈസ്‌കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകരുടെ ചക്കമേള.
ചക്കപ്പുഴുക്ക് മുതല്‍ ചക്കപ്പായസം വരെയുള്ള വൈവിധ്യങ്ങളായ വിഭവങ്ങള്‍ പ്രദര്‍ശനത്തിലിടം നേടി.
ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുക, പ്ലാവിന്‍ തൈകള്‍ വിതരണം ചെയ്യുക, നാട്ടുപ്ലാവുകള്‍ സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സീഡ് പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്നുണ്ട്.
ചക്കമേള സുല്‍ത്താന്‍ബത്തേരി ബി.പി.ഒ. കെ. ഷാജന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.വി. ബീന, പി.ടി.എ. പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍, ഇല്ലത്തു കബീര്‍, കെ.പി. സാബു, ടി. ജ്യോതി, സ്‌കൂള്‍ സീഡ് കോ-ഓഡിനേറ്റര്‍ ടി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
Content highlights: Jackfruit, SEED, Agriculture