നല്ല ചക്ക ഉത്പാദിപ്പിക്കുന്ന പ്ലാവ് മുതല്‍ ചക്കയിലെ നവീന ഉത്പന്നം വരെ നിര്‍മ്മിച്ച് കര്‍ഷകര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താന്‍ വന്‍ പദ്ധതിയുമായി മേഘാലയ സര്‍ക്കാര്‍. ലോക ഭക്ഷ്യ സംസ്‌കരണ ശൃംഖലയിലെ പോഷക-ആരോഗ്യ ഭക്ഷണമായി മുന്നേറി കൊണ്ടിരിക്കുന്ന ചക്കയുടെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി വന്‍ പദ്ധതികള്‍ക്കുള്ള നടപടികള്‍ മേഘാലയ സര്‍ക്കാര്‍ തുടങ്ങി.
ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മേഘാലയ സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. ചക്ക കൂടുതല്‍ ഉത്പാദിപ്പിക്കുന്ന മേഘാലയ അവയെ കേരളത്തെപ്പോലെ പാഴാക്കിക്കളയുകയായിരുന്നു.
ഈ സാഹചര്യം മാറ്റിയെടുക്കാന്‍ മേഘാലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രീണര്‍ഷിപ്പ് പ്രവര്‍ത്തിച്ച് വരികയായിരുന്നു. പരിശീലനങ്ങള്‍ വഴി 100 മികച്ച കര്‍ഷക സംരംഭകരെ മേഘാലയ സര്‍ക്കാര്‍ കണ്ടെത്തി. ഇവരിലൂടെ കൂടുതല്‍ സംരംഭകത്വ പദ്ധതികള്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷത്തെ പദ്ധതിയിലൂടെ 60,580 കര്‍ഷകര്‍ക്ക് ചക്ക സംരംഭകത്വത്തോടെ അധിക വരുമാനം ഉറപ്പ് വരുത്താനുള്ള പദ്ധതി അഞ്ച് വര്‍ഷം കൊണ്ടാണ് നടപ്പിലാക്കുക.
2300 സംരംഭകര്‍ക്കും 300 കുടില്‍ വ്യവസായികള്‍ക്കും ഇതിലൂടെ മികച്ച വരുമാനം ലഭിക്കും. 67.08 കോടി രൂപയാണ് മേഘാലയ സര്‍ക്കാരിന്റെ ചക്ക പദ്ധതി മൂലധനം. ഇതില്‍ 40.07 കോടി രൂപ കേന്ദ്ര വിഹിതമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മ പദ്ധതി രേഖ പ്രകാശിപ്പിച്ച് കൊണ്ട് വ്യക്തമാക്കി. ഇന്നിന്റേയും ഭാവിയുടേയും സൂപ്പര്‍ ഫുഡ്ഡായ ചക്ക ഇനി പാഴാക്കാതെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന്് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പോലെ ചക്ക സംസ്‌കരണ സംരംഭകത്വ വികാസത്തില്‍ വന്‍ മുന്നേറ്റവുമായി മുന്നേറുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി മേഘാലയ മുന്നേറുന്നു. പ്രാദേശിക ആരോഗ്യ-പോഷക-സാമ്പത്തിക സുരക്ഷ കൂടിയാണ് ചക്കയിലൂടെ കേരളവും മേഘാലയയും ലക്ഷ്യം വെക്കുന്നത്.
Content highlights: Jackfruit, Agriculture, Organic farming