ആന്‍സിക്ക് പ്ലാവ് പൊന്‍മുട്ടയിടുന്ന താറാവ്


1 min read
Read later
Print
Share

പാലാ: പറമ്പില്‍ വെറുതെ വീണുപാഴാകുന്ന ചക്ക ആയിരങ്ങള്‍ വിലയുള്ള ഭക്ഷ്യവിഭവങ്ങളാണെന്ന തിരിച്ചറിവ് പകരുവാനുള്ള പരിശ്രമത്തിലാണ് പാലാ ഞാവള്ളി മംഗലത്ത് ആന്‍സി മാത്യു. ഒരു ചക്ക ഉപയോഗിച്ച് രണ്ടായിരം രൂപവരെ വിലയുള്ള വിഭവങ്ങളുണ്ടാക്കാമെന്ന് ആന്‍സി മാത്യു പറയുന്നു. ആന്‍സിയുടെ അടുക്കള ചക്ക വിഭവങ്ങളുടെ പരീക്ഷണ ശാലയാണ്.

സ്വന്തം പരീക്ഷണശാലയിലുണ്ടാക്കുന്ന വിഭവങ്ങള്‍ നാടെങ്ങും എത്തിക്കാനുള്ള പരിശ്രമത്തിലാണ് ആന്‍സി. ആയിരകണക്കിന് വേദികളില്‍ ജാക്ക്ഫ്രൂട്ട്പ്രമോഷന്‍ കൗണ്‍സില്‍ അംഗം കൂടിയായ ആന്‍സി ചക്കയുടെ മാഹാത്മ്യം വിവരിച്ചിട്ടുണ്ട്. ആന്‍സിയുടെ പരീക്ഷണത്തില്‍ പ്ലാവിന്റെ തളിരിലയും രുചിയേറിയ കറികളിലൊന്നാണ്.

ആന്റിഓക്സിജന്റ് അടങ്ങിയ പ്ലാവിലക്കറി പ്രമേഹ രോഗികള്‍ക്ക് ഗുണകരമായ വിഭവമാണ്. ബജ്ജി, ഹല്‍വാ, പിസ, ഇടിച്ചക്ക, ഇടിച്ചക്ക മഞ്ചൂരി, ഇടിച്ചക്ക65, ചക്ക പുഡിങ്, സൂപ്പ്, ഇടിച്ചക്ക കബാബ്, ബര്‍ഗര്‍, ഷെയ്ക്ക്, ചിക്കന്‍ ബിരിയാണി, ചോക്ലേറ്റ്, ബര്‍ഫി എന്നിങ്ങനെ ചക്കകൊണ്ട് നിര്‍മിക്കാവുന്ന വിഭവങ്ങളേറെയാണെന്ന് ആന്‍സി മാത്യു പറയുന്നു. ചക്കമടല്‍ മുതല്‍ ചകിണി വരെ വിഭവങ്ങളാക്കി മാറ്റാം. ചക്കക്കുരു, ചകിണി, കൂഞ്ഞില്‍, പാട തുടങ്ങിയവയെല്ലാം വിഭവങ്ങളാക്കാം.

ഇറച്ചി, മീന്‍ മുതലായവ ഉപയോഗിച്ച് നിര്‍മിക്കാവുന്നവയെല്ലാം ചക്കകൊണ്ടും നിര്‍മിക്കാമെന്ന് ആന്‍സി മാത്യുവിന്റെ പക്ഷം. ശരീരത്തിന് ഹാനികരമായ മൈദയ്ക്കു പകരമായി ചക്കുക്കുരുപ്പൊടി ഉപയോഗിച്ച് നമുക്ക്് പരിചിതമായ വിഭവങ്ങളുണ്ടാക്കാം. ഫാസ്റ്റ്ഫുഡ് വിഭവങ്ങള്‍ മലയാളിയെ രോഗിയാക്കുമ്പോള്‍ അതേ രുചിയുള്ള പോഷകസമൃദ്ധമായ വിഭവങ്ങള്‍ ചക്ക ഉപയോഗിച്ച് നിര്‍മിക്കാം.

ഇവയെല്ലാം മലയാളിയുടെ ഭക്ഷണ മേശയില്‍ ശീലമായി മാറ്റുവാനുള്ള പരിശ്രമത്തിലാണ് ആന്‍സി മാത്യു. ജീവകം എ, ജീവകം സി, റീബോഫ്ലേവിന്‍, നിയാസിന്‍, തയാമിന്‍ എന്നിവ അടങ്ങിയ ചക്കയില്‍ സോഡിയം, പൂരിതകൊഴുപ്പുകള്‍, കൊളസ്ട്രോള്‍, എന്നിവ കുറവാണ്. നിരവധി ധാതുക്കളുള്‍പ്പെടെ പോഷക സമ്പന്നമായ ചക്ക പാഴാക്കി കളയുന്ന മലയാളിയെ മാറ്റിയെടുക്കുവാനുള്ള പരിശ്രമത്തിലാണ് ആന്‍സി മാത്യു

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram