മലയാളമണ്ണിലും സവാള വിളയും


ജി. രാജേഷ് കുമാര്‍

ഉത്പാദനച്ചെലവിന് അനുസൃതമായ വില കിട്ടുമോയെന്ന ആശങ്കയും വന്‍കിട കൃഷിയില്‍നിന്ന് കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നു. കിലോയ്ക്ക് 70 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ ലാഭം കിട്ടാനുള്ള സാധ്യത മങ്ങും.

ലയാളമണ്ണിലും സവാള വിളയുമെന്ന് കര്‍ഷകവിജയങ്ങള്‍ നിരത്തി കാര്‍ഷിക സര്‍വകലാശാല. സംസ്ഥാനത്തിനു പറ്റിയ കൃഷികളുടെ ഗണത്തില്‍ സവാളയെയും 2016-ല്‍ ഉള്‍പ്പെടുത്തിയത്, സര്‍വകലാശാലയും കര്‍ഷകരും നടത്തിയ പരീക്ഷണക്കൃഷിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

വിവിധ ജില്ലകളിലായി അഞ്ചുവര്‍ഷത്തിനിടെ ടണ്‍കണക്കിന് സവാളയാണ് ഉത്പാദിപ്പിച്ചത്. ഇതിനു പ്രചാരം കിട്ടാത്തതിനു പ്രധാനകാരണം വിത്തുകളുടെ ലഭ്യതക്കുറവാണ്. ഉത്പാദനച്ചെലവിന് അനുസൃതമായ വില കിട്ടുമോയെന്ന ആശങ്കയും വന്‍കിട കൃഷിയില്‍നിന്ന് കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നു.

കിലോയ്ക്ക് 70 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ ലാഭം കിട്ടാനുള്ള സാധ്യത മങ്ങും. എന്നാല്‍, വീട്ടാവശ്യത്തിനുള്ള സവാള ഉത്പാദിപ്പിക്കാനുള്ള പദ്ധതി പ്രോത്സാഹിപ്പിക്കാനുള്ള നടപടികളിലേക്ക് കൃഷിവകുപ്പ് നീങ്ങുകയാണ്.

മാസം നാലുകിലോ

2011-ല്‍ കാര്‍ഷിക സര്‍വകലാശാല മലയാളിയുടെ സവാള ഉപയോഗത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. നാലംഗങ്ങളുള്ള ഒരു മലയാളി കുടുംബം മാസം നാലുകിലോ സവാള ഉപയോഗിക്കുന്നെന്നായിരുന്നു കണ്ടെത്തല്‍. ഉയര്‍ന്ന വരുമാനക്കാരും സാധാരണക്കാരും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ല. കാറ്റും വെളിച്ചവുമുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ ആറുമാസംവരെ സവാള കേടാകാതെയിരിക്കും.

പരീക്ഷണങ്ങള്‍ ഇടനാട്ടില്‍

സംസ്ഥാനത്തെ സമതല പ്രദേശങ്ങളില്‍ നടത്തിയ സവാളക്കൃഷിയാണ് വിജയകരം. അട്ടപ്പാടി, കാന്തല്ലൂര്‍, വട്ടവട മലയോരങ്ങളില്‍ സവാള വിജയകരമായി കൃഷിചെയ്തവരുമുണ്ട്.
കേരളത്തിലെ മണ്ണില്‍ ഒരുസെന്റില്‍നിന്ന് 30 കിലോ വരെ ഉത്പാദിപ്പിക്കാനാവും.

ഗ്രോബാഗിലും നടാം. നവംബര്‍ മധ്യത്തോടെ തൈനട്ടാല്‍ ഫെബ്രുവരി മധ്യത്തോടെ വിളവെടുക്കാം. ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളത്തിലെ മണ്ണിന് വെള്ളം പിടിച്ചുനിര്‍ത്താനുള്ള കഴിവ് കുറവാണ്. അതിനാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം. കള വളരാന്‍ അനുവദിക്കരുത്.

വിത്തെവിടെനിന്ന്?

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍ സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് (ഐ.ഐ.എച്ച്.ആര്‍.) ആണ് രാജ്യത്തെ പ്രധാന സവാള വിത്തുത്പാദകര്‍. വിത്തുകള്‍ പാകി തൈ മുളപ്പിച്ച് നടുന്നതാണ് മികച്ച വിളവിന് ഉചിതം. തൈ ആകുംവരെ നേരിട്ട് മഴകൊള്ളിക്കരുത്. മഴമറ വേണം. അര്‍ക്കാ കല്യാണ്‍, അര്‍ക്കാ പ്രഗതി, അഗ്രിഫൗണ്ട് ഡാര്‍ക്ക് റെഡ്, അഗ്രി ഫൗണ്ട് വൈറ്റ്, അഗ്രിഫൗണ്ട് ലൈറ്റ് റോസ് തുടങ്ങി 18 ഇനം സവാള വിത്തുകളുണ്ട്.

Content Highlights: Onion Farming In Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022