'ഒരു വിദ്യാര്‍ഥിക്ക് ഒരു പ്ലാവ്' പദ്ധതിക്ക് തുടക്കം


ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ 22-വരെ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി 'ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു പ്ലാവ്' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കേരളത്തിന്റെ ഔദ്യോഗികഫലമായി ചക്കയെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ ചക്ക ഉത്പാദകവര്‍ധന ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ജ്യോതിസ് കോളേജില്‍ നടന്ന പരിപാടി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകരായ പ്ലാവ് ജയന്‍, സി. റോസ് ആന്റോ, ഫാ. ജോയ് പീണിക്കപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിന്‍സിപ്പല്‍ എ.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍, ഞാറ്റുവേല മഹോത്സവം കോ-ഓര്‍ഡിനേറ്റര്‍ ബിജു പൗലോസ്, സ്റ്റാഫ് സെക്രട്ടറി മിഥു എഡിസണ്‍ എന്നിവര്‍ സംസാരിച്ചു.

ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ആറിന് മൂര്‍ക്കനാട് ബണ്ട് റോഡില്‍ മാമ്പഴ സൗഹൃദ പാതയോരം പരിപാടി നടക്കും.

Content highlights: Jackfruit, Agriculture, Organic farming

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram