സഞ്ചാരികളെ വരവേറ്റ് വര്‍ണവസന്തം


1 min read
Read later
Print
Share

ഓരോ വര്‍ഷം കഴിയുന്തോറും ഇത്തരം മരങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണ്.

അടിമാലി: മേടച്ചൂടിന് മേല്‍ വേനല്‍മഴ പെയ്തിറങ്ങിയതോടെ അടിമാലിയുടെ പാതയോരങ്ങളില്‍ പൂത്ത വാകമരങ്ങള്‍ സഞ്ചാരികള്‍ക്ക് കുളിരുള്ള കാഴ്ചയായി. പാതയോരങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തണല്‍വിരിക്കാന്‍ നട്ടുവളര്‍ത്തിയ വാകമരങ്ങള്‍ക്കൊപ്പം ക്രീംമെര്‍റ്റിലും സമ്മര്‍ ഷെര്‍വറ്റുമെല്ലാം വസന്തമണിഞ്ഞു.

നീലക്കുറിഞ്ഞിയുടെ നീലവസന്തത്തിന് ഇനിയും മാസങ്ങള്‍ കാത്തിരിക്കണമെന്നിരിക്കെ വരാന്‍പോകുന്ന പൂക്കാലത്തിന് മുന്നൊരുക്കമെന്നവണ്ണമാണ് ഈ പൂക്കാലം.

എന്നാല്‍, ഓരോ വര്‍ഷം കഴിയുന്തോറും ഇത്തരം മരങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണ്. വഴിയരികില്‍ 10 വര്‍ഷം മുന്‍പ് വരെ 100-ന് മുകളില്‍ പൂമരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമായി.

Content highlights: Agriculture, Gulmohar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഉപയോഗത്തില്‍ ഒന്നാമന്‍ പക്ഷെ, കുറുന്തോട്ടി കിട്ടാനില്ല

May 21, 2019


mathrubhumi

2 min

പാല്‍പ്പൊടി ആരോഗ്യത്തിനു ഹാനികരമാണോ ?

Aug 10, 2018