കോട്ടയം ജില്ലയിലെ വാകത്താനം പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രചാരത്തിലുണ്ടായിരുന്ന പ്ലാവിനമാണ് ' വാകത്താനം വരിക്ക' .
തീജ്വാലയ്ക്ക് സമാനമായ നിറമുള്ള ചുളകള്‍. ഹൃദ്യമായ മണവും മധുരവും. സമൃദ്ധമായി ഫലം തരുന്ന സ്വഭാവം. ഇതൊക്കെ വാകത്താനം വരിക്കയുടെ പ്രത്യേകതകളാണ്. പഴത്തിനും പാചകത്തിനും ഉപ്പേരി നിര്‍മാണത്തിനും കേള്‍വി കേട്ട ഇനമാണിത്. തടിയുടെ ആവശ്യത്തിന് പ്ലാവുകള്‍ മുറിച്ചുമാറ്റിയതോടെ ഈ ഇനവും അന്യമായി വരുന്നു.
വാകത്താനം വരിക്കയുടെ പ്രത്യേകതകള്‍ മനസിലാക്കിയ കര്‍ഷകര്‍ ഇവയുടെ മികച്ച മാതൃമരം കണ്ടെത്തി അവയില്‍ നിന്ന് ബഡ്ഡിങ്ങിലൂടെ തൈകള്‍ തയ്യാറാക്കി കൃഷി ചെയ്തുവരുന്നു. ചുവട്ടില്‍ നിന്ന് തായ്ത്തടിയില്‍ ശാഖകള്‍ വിരിയുമെന്നതിനാല്‍ ബഡ് തൈകളുടെ ചക്ക ശേഖരിക്കാനും എളുപ്പമാണ്.
തൊടിയില്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് തൈകള്‍ നട്ടുപരിപാലിച്ചാല്‍ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ഫലം തരും. പ്ലാവ് തോട്ടമെന്ന രീതിയില്‍ വളര്‍ത്താന്‍ ചെടികള്‍ തമ്മില്‍ മുപ്പതടി അകലം നല്‍കണം. സൂര്യപ്രകാശം ഉള്ള സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കണം.
അരമീറ്ററോളം നീളവും വീതിയും താഴ്ചയുമുള്ള കുഴികള്‍ തയ്യാറാക്കി മേല്‍മണ്ണിനോടൊപ്പം അഞ്ചുകിലോ ചാണകപ്പൊടി, അര കിലോ എല്ലുപൊടി ,അര കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവ കൂട്ടിക്കലര്‍ത്തി കുഴി നിറച്ച് തൈകള്‍ നട്ടുവളര്‍ത്താം.
Content highlights: Vakathanam varikka, Agriculture, Jackfruit
Contact number: 99618 49532