അസ്തമയ സൂര്യന്റ ശോഭയുമായി 'സിന്ദൂര' വരിക്ക


രാജേഷ് കാരാപ്പള്ളില്‍/ 9495234232

1 min read
Read later
Print
Share

കാര്യമായി പരിചരണമാവശ്യമില്ലെങ്കിലും വേനല്‍ക്കാലത്ത് ചെറുതൈകള്‍ക്ക് പരിമിതമായി ജലസേചനം നല്‍കണം.

ചുവന്ന ചുളകളും, സുഗന്ധവും, തേന്‍ മധുരവുമുള്ള ചക്കകള്‍ ഉണ്ടാകുന്ന പ്ലാവിനമാണ് സിന്ദൂര വരിക്ക.കരുത്തോടെ ശാഖകളുമായി വളരുന്ന ഈ ഇനത്തിന്റെ ചക്കകള്‍ക്ക് പത്രണ്ടുകിലോയോളം ഭാരമുണ്ടാകും. നിറയെ ചുളകള്‍ നിറഞ്ഞ പ്രകൃതം. കേരള കാര്‍ഷിക സര്‍വകലാശാല സദാനന്ദപുരം കേന്ദ്രം പുറത്തിറക്കിയ സിന്ദൂര വരിക്ക കര്‍ഷകരുടെ തോട്ടങ്ങളിലും വിളവു തന്നു തുടങ്ങി.

സിന്ദൂര വരിക്കയുടെ ഒട്ടു തൈകള്‍ വെള്ളക്കെട്ടില്ലാത്ത ജൈവാംശമുള്ള ഏതു മണ്ണിലും നട്ടു വളര്‍ത്താം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്ററോളം താഴ്ച്ചയുള്ള കുഴി തയ്യാറാക്കി ജൈവവളങ്ങള്‍ ചേര്‍ത്ത് നിറച്ച് മുകളില്‍ പ്ലാവിന്‍ തൈ നടാം.

കാര്യമായി പരിചരണമാവശ്യമില്ലെങ്കിലും വേനല്‍ക്കാലത്ത് ചെറുതൈകള്‍ക്ക് പരിമിതമായി ജലസേചനം നല്‍കണം. നാലു വര്‍ഷം കൊണ്ട് സിന്ദൂര വരിക്ക കായ്ഫലം തന്നു തുടങ്ങും.

ഒരു സീസണില്‍ ഇരുപത്തിയഞ്ചോളം ചക്കകള്‍ ലഭിക്കും. വാണിജ്യ അടിസ്ഥാനത്തില്‍ പ്ലാവുകള്‍ തമ്മില്‍ ഇരുപത്തിയഞ്ച്- മുപ്പത് 'അടി അകലത്തില്‍ കൃഷി ചെയ്യണം. ഇടയ്ക്ക് മുകള്‍തലപ്പ് മുറിച്ച് കൂടുതല്‍ ശാഖകള്‍ വളരാന്‍ അനുവദിച്ചാല്‍ വിളവെടുപ്പ് സുഗമമാക്കാം.

Content Highlights: Kerala Agriculture University Develops New Breed Of Jackfruit Called Sindoora Varikka

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram