ഒച്ചിനെ തുരത്താന്‍ കോളയും ബിയറും


പ്രമോദ് മാധവന്‍ / അഗ്രികള്‍ച്ചറല്‍ ഓഫീസര്‍

കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെ ഇതുവഴി നിയന്ത്രിക്കാം

പരിഭ്രമിക്കേണ്ട......ഒരു പാനീയം എന്നതിനപ്പുറം കോളയടക്കമുള്ള ശീതളപാനീയങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താം.

നിങ്ങളുടെ തറയും ടോയ്‌ലറ്റും വൃത്തിയാക്കാം. പഴയ നാണയങ്ങളും ആഭരണങ്ങളും കഴുകി തിളക്കമുള്ളതാക്കാം.

ചില കര്‍ഷകര്‍ കീടങ്ങളെ അകറ്റി നിര്‍ത്താനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെയും ഇതുവഴി നിയന്ത്രിക്കാം

ഒരു പരന്ന പാത്രത്തില്‍ ബിയറോ കോളയോ ഒഴിച്ചു തോട്ടത്തില്‍ അല്‍പ്പം ആഴത്തില്‍ വയ്ക്കുകയാണെങ്കില്‍ ഒച്ചുകള്‍ കൂട്ടമായി വന്ന് അതില്‍വീണ് ചരമമടയും.

ഉറുമ്പിന്റെയും പാറ്റയുടെയും പുറത്ത് സ്‌പ്രേ ചെയ്താലും അവ നശിക്കും. അതിലടങ്ങിയിരിക്കുന്ന ഫോസ്‌ഫോറിക് ആസിഡാണ് ഈ സവിശേഷ ശക്തി നല്‍കുന്നത്. എല്ലാ സോഫ്റ്റ് ഡ്രിങ്കുകളിലും ഇത്തരം ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ചെടികളില്‍ തളിക്കുമ്പോള്‍ മിത്രകീടങ്ങളെ ആകര്‍ഷിക്കാനും ഇതിന്റെ മധുരം സഹായിക്കും.

Contact number:94967 69074

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram