ഇറച്ചി പോലും മാറിനില്‍ക്കും ഈ ഇറച്ചിക്കിഴങ്ങിന് മുന്നില്‍


സി. സാന്ദീപനി

വള്ളികളില്‍ ഉരുളക്കിഴങ്ങിന്റെ ആകൃതിയിലുണ്ടാകുന്ന കായ്കളും മണ്ണിനടിയിലുള്ള കിഴങ്ങുകളും കറികള്‍ക്ക് ഉപയോഗിക്കാം.

റച്ചിക്കിഴങ്ങ് കറിവെച്ചും പുഴുങ്ങിയും തിന്നാം. മസാലചേര്‍ത്തുവെച്ചാല്‍ ഇറച്ചിയുടേതുപോലുള്ള രുചി കിട്ടുന്നതുകൊണ്ടാണ് ഇറച്ചിക്കിഴങ്ങെന്ന പേരുവന്നത്. ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ മുമ്പ് ഉപയോഗിച്ചിരുന്ന കിഴങ്ങാണിത്. കാച്ചില്‍ വര്‍ഗത്തില്‍പ്പെട്ട വള്ളിച്ചെടിയാണിത്.

ഇംഗ്ലീഷില്‍ എയര്‍പൊട്ടാറ്റോ എന്നും ചിലയിടങ്ങളില്‍ അടതാപ്പ് എന്നും അറിയപ്പെടുന്നു. വള്ളികളില്‍ ഉരുളക്കിഴങ്ങിന്റെ ആകൃതിയിലുണ്ടാകുന്ന കായ്കളും മണ്ണിനടിയിലുള്ള കിഴങ്ങുകളും കറികള്‍ക്ക് ഉപയോഗിക്കാം.

പുറംതൊലിയും തൊട്ടുതാഴെ പച്ചനിറമുള്ള ഭാഗവും ചെത്തിക്കളയണം. കാലവര്‍ഷാരംഭത്തില്‍ കിഴങ്ങുകള്‍ നട്ട് പുതിയ തൈകള്‍ വളര്‍ത്താമെന്ന് കര്‍ഷകയും പള്ളിക്കുന്ന് ജി.എല്‍.പി.എസ്. അധ്യാപികയുമായ എം. പ്രസീത പറഞ്ഞു.

വള്ളിയിലെ കിഴങ്ങുകളാണ് നടുക. മുളവന്നശേഷം നട്ടാല്‍മതി. മരങ്ങളിലോ പന്തലിട്ടുകൊടുത്തോ വള്ളികള്‍ പടര്‍ത്താം. നവംബര്‍, ഡിസംബര്‍ മാസമാവുമ്പോള്‍ വിളവെടുക്കാം. ചൂടുകൂടിയ മാസങ്ങളില്‍ നനയ്ക്കണം. ജൈവവളങ്ങള്‍ ഉപയോഗിക്കാം.

ഒരു വള്ളിയില്‍നിന്ന് ഇരുപതുകിലോയോളം കിഴങ്ങുകള്‍ കിട്ടും. അന്നജം, പ്രോട്ടീന്‍, കാത്സ്യം തുടങ്ങിയ പോഷകങ്ങള്‍ ധാരാളമടങ്ങിയതാണ് ഇറച്ചിക്കിഴങ്ങ്. വിവരങ്ങള്‍ക്ക്: 9400511755.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram