അലങ്കാര മത്സ്യ വിപണിയില്‍ പ്രിയങ്കരിയായ കേരളത്തിന്റെ തനതുമത്സ്യം മിസ് കേരളയുടെ പ്രജനന സാധ്യതകള്‍ അറിയാം. 30 മണിക്കൂറിനുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്ത് വരുന്നു. 2 ഗ്രാം തൂക്കമുള്ള പെണ്‍ മത്സ്യത്തില്‍ നിന്നും ശരാശരി 200 മുതല്‍ 500 വരെ മുട്ടകള്‍ ലഭിക്കുന്നു
കുഞ്ഞുങ്ങളുടെ പരിപാലനം
മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുങ്ങള്‍ക്ക് അടുത്ത രണ്ടു ദിവസത്തേക്കുള്ള ആഹാരം മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്നും ലഭിക്കും.
3-ാം ദിവസം മുതല്‍ അവ ചെറു പ്ലവങ്ങള്‍ ഭക്ഷിച്ച് തുടങ്ങും. ഈ ഘട്ടത്തില്‍ ഇന്‍ഫുസേറിയ, സ്പൈറുലിന തുടങ്ങിയവ ആഹാരമായി നല്‍കാവുന്നതാണ്. 5 ദിവസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് സൂക്ഷ്മ വിരകളും, വിരിഞ്ഞ ആര്‍ട്ടീമിയ കുഞ്ഞുങ്ങളും 10-ാം ദിവസം മുതല്‍ നല്ല വളര്‍ച്ച കിട്ടുവാനായി മൈക്രോഎന്‍കാപ്സുലേറ്റഡ് ഫീഡ് മിശ്രിതം ആഹാരമായി നല്‍കുന്നതാണ് അഭികാമ്യം.
നാലാഴ്ച പ്രായമെത്തിയ കുഞ്ഞുങ്ങള്‍ക്ക് 100 മൈക്രോണിലധികം വലിപ്പമുള്ള കൃത്രിമ തീറ്റ ഭക്ഷണമായി നല്‍കാവുന്നതാണ്. ഇതിന് പുറമേ ആള്‍ട്ടീമിയ, ട്യൂബിഫെക്സ് വിരകള്‍ തുടങ്ങിയവ കൂടുതല്‍ ഇടവേളകളില്‍ ശരീരഭാഗത്തിന്റെ 5 % വരെ തീറ്റയായി കൊടുക്കാം.
10 ആഴ്ച പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമ തീറ്റയ്ക്ക് പുറമെ മുട്ട കസ്റ്റാര്‍ഡും നല്‍കി തുടങ്ങാം. 16 മുതല്‍ 18 ആഴ്ച പ്രായമായ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ചുവന്ന വരകള്‍ പ്രത്യക്ഷപ്പെടും.
കുഞ്ഞുങ്ങളുടെ പരിപാലനത്തിന് ജലത്തിന്റെ നിലവാരം വളരെ പ്രധാനപ്പെട്ടതാണ്. ജലത്തിന്റെ പി.എച്ച് 6.5 മുതല്‍ 7.5 ആയി നിലനിര്‍ത്തണം. ജലത്തില്‍ അടങ്ങിയ ഓക്സിജന്റെ അളവ് 4 പി.പി.എം ല്‍ കുറയാന്‍ ഇടവരരുത്.
ആഹാരാവശിഷ്ടങ്ങളും വിസര്‍ജനങ്ങളും യഥാസമയം സൈഫണ്‍ ചെയ്ത് ടാങ്കുകള്‍ വൃത്തിയാക്കണം.
(കടപ്പാട്: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)