കോഴിക്കുഞ്ഞുങ്ങളിലെ രോഗങ്ങള്‍


ഡോ. ഗംഗാധരന്‍ നായര്‍

1 min read
Read later
Print
Share

വിരബാധ തടയാന്‍ രണ്ട് ആഴ്ച ആകുമ്പോള്‍ വിരമരുന്ന് നല്‍കണം.ശ്വാസതടസം, ഭക്ഷണം എടുക്കാതിരിക്കല്‍, ശരീരം ക്ഷീണിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

കോഴിക്കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളെ മൂന്നായി തിരിക്കാം.

 • പരിപാലനരീതിയില്‍ ഉളള പോരായ്മ.
 • പോഷകാഹാരകുറവ്
 • ബാക്ടീരിയ, വൈറസ്,വിരകള്‍ എന്നിവയിലൂടെ പകരുന്ന രോഗങ്ങള്‍
 • പ്രാഥമിക സംരക്ഷണം
ഒരു ദിവസം പ്രായമായതിനെ 'ബ്രൂഡറില്‍' സംരക്ഷിക്കണം. ഇവയ്ക്ക് ആവശ്യമായ ചൂട്, സ്ഥല-സൗകര്യം എന്നിവ നല്‍കണം. ആദ്യമായി ഭക്ഷണം നല്‍കാന്‍ - ന്യൂസ്‌ പേപ്പറില്‍ ചോളം ചെറുതായി അരിഞ്ഞത് നല്‍കണം. 10 ദിവസത്തിന് ശേഷം പേപ്പര്‍ നീക്കം ചെയ്യാം.

രോഗങ്ങള്‍

ഇന്‍ഫെക്ഷ്യസ് കൊറൈസ

 • ബാക്ടീരിയ വഴി പകരുന്ന അസുഖം.
 • മൂക്കില്‍ കൂടി വെളളം വരിക, തുമ്മല്‍ എന്നിവ ലക്ഷണങ്ങള്‍.
 • തീറ്റ എടുക്കാന്‍ വിഷമം.
 • ആന്റിബയോട്ടിക് മരുന്നുകള്‍
  ഫലപ്രദം.
മാരക്സ് രോഗം

 • 3 മുതല്‍ 5 മാസം വരെ ഉളള കുഞ്ഞുങ്ങളെ ബാധിക്കുന്നു.
 • കണ്ണിന് കാഴ്ചക്കുറവ്, മുടന്ത്, വാതം എന്നിവ ലക്ഷണങ്ങള്‍.
 • പ്രതിരോധ കുത്തിവെപ്പു വഴി രോഗം തടയാം.
വിരബാധകള്‍

വിരബാധ തടയാന്‍ രണ്ടാഴ്ച ആകുമ്പോള്‍ വിരമരുന്ന് നല്‍കണം. ശ്വാസതടസം, ഭക്ഷണം എടുക്കാതിരിക്കല്‍, ശരീരം ക്ഷീണിക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

കഴുത്തില്‍ (ശ്വാസനാളത്തില്‍) കാണുന്ന ഒരു വിരയാണ് സിങ്കമസ് ട്രക്കിയ. ഇവയെ പ്രതിരോധിക്കാന്‍ വെളുത്തുളളി നീര് നല്‍കാം.

കോക്സീഡിയോസിസ് (രക്താതിസാരം)

വിശപ്പില്ലായ്മ, കാഷ്ഠത്തില്‍ രക്തം കാണുക. എന്നിവയാണ് ലക്ഷണങ്ങള്‍. പ്രാരംഭഘട്ടത്തില്‍ ആന്റിബയോടിക്‌ മരുന്നുകള്‍ നല്‍കി രോഗം തടയണം.

കോഴിവസന്ത- വസൂരി

ഈ അസുഖങ്ങള്‍ തടയാന്‍ പ്രതിരോധകുത്തിവെപ്പ് നല്‍കണം.

പ്രതിരോധം

 • കോഴിക്കൂടും പരിസരവും വൃത്തിയായി സംരക്ഷിക്കണം
 • അണുനാശിനി ഉപയോഗിച്ച് പരിസരം ശുചിയാക്കണം
 • കോഴികാഷ്ഠങ്ങള്‍ കൂടിന് കുറച്ച് അകലെയ്ക്ക് മാറ്റണം
 • കൂടിലെ ചുവരിലെ 'വലകള്‍ ' വൃത്തിയാക്കി വെയ്ക്കുക
 • എലി-പെരുച്ചാഴി, വാവ്വാലുകള്‍ എന്നിവ വരാതെ സൂക്ഷിക്കുക
 • കൂടിന് പുറത്ത് മരങ്ങള്‍ ഉണ്ടെങ്കില്‍ കൊമ്പുകള്‍ മുറിച്ചുമാറ്റാണം, ഇതില്‍ മറ്റു പക്ഷികള്‍ വരാതെ സംരക്ഷിക്കണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram